ന്യൂഇന്ത്യാ കോഓപ്പറേറ്റീവ് ബാങ്കിനു വിലക്ക്
മുംബൈയിലെ ന്യൂഇന്ത്യാ കോഓപ്പറേറ്റീവ് ബാങ്ക് ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു റിസര്‍വ് ബാങ്ക് വിലക്കി. ആര്‍ബിഐയുടെ അനുമതിയില്ലാതെ വായ്‌പകള്‍ അനുവദിക്കുകയോ പുതുക്കുകയോ നിക്ഷേപം നടത്തുകേേയാ വായ്‌പയെടുക്കുകയോ പുതിയ നിക്ഷേപം സ്വീകരിക്കുകയോ ചെയ്യരുതെന്നാണു നിര്‍ദേശം. ആറുമാസത്തേക്കാണു നിയന്ത്രണം. ഭരണസമിതിയെ ഒരുകൊല്ലത്തേക്കു പ്രവര്‍ത്തനങ്ങളില്‍നിന്നു വിലക്കിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചീഫ് ജനറല്‍ മാനേജര്‍ ശ്രീകാന്തിനെ അഡ്‌മിനിസട്രേറ്ററായി നിമിച്ചു. അദ്ദേഹത്തെ സഹായിക്കാന്‍ എസ്‌ബിഐ മുന്‍ജനറല്‍ മാനേജര്‍ രവീന്ദ്രസാപ്ര, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അഭിജിത് ദേശ്‌മുഖ് എന്നിവരെയും നിയോഗിച്ചു. നിക്ഷേപകര്‍ക്ക് അഞ്ചുലക്ഷംരൂപവരെ നിക്ഷേപഇന്‍ഷുറന്‍സ് വായ്‌പാഗ്യാരന്റി കോര്‍പറേഷനില്‍നിന്നു ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നു റിസര്‍വ് ബാങ്ക് വ്യക്തമാക്കി. 122 കോടിരൂപയുടെ ക്രമക്കേട് ആരോപണങ്ങളെത്തുടര്‍ന്നു ന്യൂഇന്ത്യാ കോഓപ്പറേര്‌റീവ ബാങ്ക് മുന്‍ ജനറല്‍ മാനേജര്‍ ഹിതേശ് പ്രവീണ്‍ചന്ദ് മേത്തയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.