സഹകരണ കയറ്റുമതിസംഘം രണ്ടുലക്ഷംകോടിയുടെ കയറ്റുമതി നടത്തണം: അമിത്‌ഷാ

[mbzauthor]

ദേശീയ സഹകരണ കയറ്റുമതിവികസനസംഘം (നാഷണള്‍ കോഓപ്പറേറ്റീവ്‌ എക്‌സ്‌പോര്‍ട്‌സ്‌ ലിമിറ്റഡ്‌ – എന്‍സിഇഎല്‍) രണ്ടുലക്ഷംകോടിരൂപയുടെ കയറ്റുമതി കൈവരിക്കണമെന്നു കേന്ദ്രആഭ്യന്തരമന്ത്രികൂടിയായ കേന്ദ്രസഹകരണമന്ത്രി അമിത്‌ഷാ നിര്‍ദേശിച്ചു. 2023ല്‍ രൂപവല്‍കരിച്ച എന്‍സിഇഎലിന്റെയും ദേശീയസഹകരണജൈവസംഘത്തിന്റെയും (നാഷണല്‍ കോഓപ്പറേറ്റീവ്‌ ഓര്‍ഗാനിക്‌സ്‌ ലിമിറ്റഡ്‌ – എന്‍സിഒഎല്‍) ഭാരതീയ ബീജ്‌ സഹകാരി സമിതിയുടെയും (ബിബിഎസ്‌എസ്‌എല്‍) പ്രവര്‍ത്തനപുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ത്രിപുരയിലെ സുഗന്ധനെല്ല്‌ അടക്കമുള്ള പുതിയ ഉല്‍പന്നങ്ങളും വിപണികളും കണ്ടെത്തണമെന്ന്‌ അദ്ദേഹം പറഞ്ഞു.ഗള്‍ഫ്‌ മേഖലയിലേക്കു പച്ചക്കറികളുടെയും പ്രത്യേകഉരുളക്കിഴങ്ങിനങ്ങളുടെയും കയറ്റുമതിക്കായി പ്രമുഖകമ്പനികളുമായി പങ്കാളിത്തം ആകാം. പയറുവര്‍ഗങ്ങളുടെ ഇറക്കുമതിക്കായി എന്‍സിഇഎല്‍ ആഫ്രിക്കയിലും മ്യാന്‍മറിലും ഓഫീസുകള്‍ തുറക്കണം. സഹകരണഉല്‍പാദകര്‍ക്ക്‌ ആഗോളവിപണി പ്രാപ്‌തമാക്കാന്‍ മാത്രമായി വെബ്‌സൈറ്റ്‌ തുടങ്ങണം. 2025-26ല്‍ എന്‍സിഒഎല്‍ 300 കോടിരൂപയുടെ വിറ്റുവരവു ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണം. കാലിത്തീറ്റപ്പുല്‍വിത്തുകളുടെ വിതരണത്തിനായി ബിബിഎസ്‌എസ്‌എല്‍ അമുലും എന്‍ഡിഡിബിയുംപോലുള്ള സ്ഥാപനങ്ങളുമായി സഹകരിക്കണമെന്നും ഷാ പറഞ്ഞു.

എന്‍സിഇഎല്‍ ഒരുവര്‍ഷത്തിനകം 4283കോടിരൂപയുടെ വിറ്റുവരവ്‌ നേടി. 122കോടിരൂപയുടെ ലാഭവുമുണ്ടാക്കി. 28രാജ്യങ്ങളിലേക്ക്‌ കയറ്റുമതി നടത്തി. അന്താരാഷ്ട്രഇറക്കുമതിസ്ഥാപനങ്ങളുമായി കരാറിലെത്തുകയും ചെയ്‌തു. 10000സഹകരണസംഘങ്ങള്‍ എന്‍സിഇഎലില്‍ അംഗങ്ങളാണ്‌.എന്‍സിഒഎല്‍ ഭാരത്‌ ഓര്‍ഗാനിക്‌സ്‌ ബ്രാന്റിലുള്ള ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കുന്നുണ്ട്‌. ഏഴായിരത്തോളം സഹകരണസ്ഥാപനങ്ങളുമായി എന്‍സിഒഎലിനു സഹകരണമുണ്ട്‌. രണ്ടായിരത്തോളം കര്‍ഷകരില്‍നിന്ന്‌ 1200 ടണ്‍ ജൈവവസ്‌തുക്കള്‍ എന്‍സിഒഎല്‍ വാങ്ങി. 10.26 കോടിരൂപയുടെ വിറ്റുവരവ്‌ എന്‍സിഒഎലിനുണ്ട്‌.

[mbzshare]

Moonamvazhi

Authorize Writer

Moonamvazhi has 338 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!