സഹകരണഉപഭോക്തൃഫെഡറേഷന്‍ തസ്‌തികകളുടെ അപേക്ഷത്തിയതി നീട്ടി
ദേശീയസഹകരണഉപഭോക്തൃഫെഡറേഷനില്‍ (എന്‍സിസിഎഫ്) ഹിന്ദിഓഫീസര്‍ തസ്‌തികയിലെ ഡെപ്യൂട്ടേഷന്‍ നിയമനത്തിനും മറ്റു വിവിധതസ്‌തികകളിലേക്കുള്ള ഡെപ്യൂട്ടേഷന്‍ നിയമനത്തിനും ടാക്‌സ് കണ്‍സള്‍ട്ടന്‍സി നിയമനത്തിനും അപേക്ഷിക്കാനുള്ള അവസാനതിയതി ജനുവരി 30ലേക്കു നീട്ടി. 2025 നവംബര്‍ 27ന് എന്‍സിസിഎഫ്/എച്ച്‌ഒ/പിആന്റ്‌എ/2025-26 നമ്പരായി പ്രസിദ്ധീകരിച്ച പരസ്യപ്രകാരമാണ് ഹിന്ദി ഓഫീസര്‍ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. 2025 ഡിസംബര്‍ 15ന് എന്‍സിസിഎഫ്/എച്ച്‌ഒ/പിആന്റ്‌എ/2025-26 ആയി ഇതില്‍ തിരുത്തും വരുത്തിയിരുന്നു. 2025 ഡിസംബര്‍ നാലിന് എന്‍സിസിഎഫ്/എച്ച്‌ഒ/ഡെപ്യൂട്ടേഷന്‍/2025-26 എന്ന പരസ്യനമ്പരിലാണ് വിവിധതസ്‌തികകളിലേക്കു ഡെപ്യൂട്ടേഷന്‍ ഒഴിവുകള്‍ വിജ്ഞാപനം ചെയ്‌തിരുന്നത്. 2025 ഡിസംബര്‍ അഞ്ചിന് എന്‍സിസിഎഫ്/എച്ച്‌ഒ/പിആന്റ്‌എ/2025-26 ആയാണ് ടാക്‌സ് കണ്‍സള്‍ട്ടന്‍സി ഒഴിവിലേക്കു പരസ്യം നല്‍കിയിരുന്നത്. മൂന്നു പരസ്യങ്ങളിലെയും അപേക്ഷിക്കാനുള്ള അവസാനതിയതി ജനുവരി 30 ആയാണു നീട്ടിയിട്ടുള്ളത്. അപേക്ഷിക്കാനുള്ള ഇ-മെയില്‍ വിലാസത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. അപേക്ഷയും മറ്റ് ആശയവിനിമയങ്ങളും [email protected][email protected] എന്ന വിലാസത്തിലാണു സമര്‍പ്പിക്കേണ്ടത്. അപേക്ഷകള്‍ അഭിസംബോധന ചെയ്യേണ്ടത് ദി ജനറല്‍ മാനേജര്‍ (പിആന്റ്‌എ), എന്‍സിസിഎഫ്, ഹെഡ്‌ഓഫീസ് എന്ന പേര്‍ക്കാണ്.


