നബാര്‍ഡില്‍ 44 യങ് പ്രൊഫഷണല്‍ ഒഴിവുകള്‍
ദേശീയകാര്‍ഷികഗ്രാമവികസനബാങ്ക് (നബാര്‍ഡ്) യങ് പ്രൊഫഷണല്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 44ഒഴിവുണ്ട്. ഒരുകൊല്ലത്തേക്കാണു നിയമനം. മൂന്നുവര്‍ഷംവരെ നീട്ടാം. സ്റ്റൈപ്പന്റ് മാസം 70,000 രൂപ. നബാര്‍ഡിന്റെ വെബ്‌സൈറ്റിലൂടെ (www.nabard.org) ജനുവരി 12നകം അപേക്ഷിക്കണം. അല്ലാതെ സ്വീകരിക്കില്ല. സംശയങ്ങള്‍ https://cgrs.ibps.in/ ലൂടെ തീര്‍ക്കാം. നബാര്‍ഡ് യങ് പ്രൊഫഷണല്‍സ് നിയമനമാണു വിഷയമെന്നു സൂചിപ്പിക്കണം. ക്ലൈമറ്റ് ആകഷ്‌ന്‍ ആന്റ് സസ്റ്റയിനബിലിറ്റി-3 (മുംബൈയിലും ലക്‌നൗവിലും ഷിംലയിലും ഓരോന്നുവീതം), ധനശാസ്‌ത്രം-3 (മുംബൈയിരണ്ടും റാഞ്ചിയില്‍ ഒന്നും), ഡാറ്റാസയന്‍സ്-4 (മുംബൈയില്‍ മൂന്നും ഡെറാഡൂണില്‍ ഒന്നും), സൈബര്‍ സെക്യൂരിറ്റി-1(ലഖ്‌നൗ), അക്കാദമിക് അഡ്‌മിനിസ്‌ട്രേഷന്‍-2(ലഖ്‌നൗവിലും മംഗളൂരുവിലും ഓരോന്ന്), ഗ്രാഫിക് ഡിസൈനിങ്-1(ലഖ്‌നൗ), പിആര്‍-ഔട്ട്‌റീച്ച് ആന്റ് ഡോക്യുമെന്റേഷന്‍-2(മുംബൈയിലും ഗുവാഗതിയിലും ഓരോന്ന്), വിവരസാങ്കേതികവിദ്യ-12(മുംബൈയില്‍ ഒമ്പതും ഗൂവാഹതി, ഐസ്വാള്‍, കല്‍ക്കട്ട എന്നിവിടങ്ങളില്‍ ഓരോന്നുവീതവും), ജിയോഇന്‍ഫര്‍മാറ്റിക്‌സ്-1(ഷിംല), ഡവലപ്‌മെന്റ് മാനേജ്‌മെന്റ്-3(ലക്‌നൗവിലും ഒന്നും ന്യൂഡല്‍ഹിയില്‍ രണ്ടും), പ്രോജക്ട് മോണിറ്ററിങ്-4(മുംബൈയിലും ചണ്‌ഢീഗഢിലും ഓരോന്നും ചെന്നൈയില്‍ രണ്ടും), ഫിനാന്‍സ്-6(മുംബൈ), യുഐ/യുഎക്‌സ് ഡിസൈനിങ്-1(മുംബൈ), സോഫ്‌റ്റുവെയര്‍ ടെസ്റ്റിങ്-1(മുംബൈ) എന്നിങ്ങനെയാണ് ഒഴിവുകള്‍. ഒരുസ്ഥലത്തെ ഒരു വിഭാഗത്തിലേക്കേ അപേക്ഷിക്കാവൂ. പ്രായം 21നും 30നും മധ്യേ (200ൃ25 നവംബര്‍1). 150രൂപയാണ് അപേക്ഷാഫീസ്. അറിയിപ്പുചാര്‍ജ് അടക്കമാണിത്. ജിഎസ്‌ടി പെടില്ല.

60%മാര്‍ക്കോടെ പരിസ്ഥിതിഎഞ്ചിനിയറിങ്ങിലോ പരിസ്ഥിതിശാസ്‌ത്രത്തിലോ ബിരുദമുള്ളവര്‍ക്ക് ക്ലൈമറ്റ് ആക്ഷന്‍ ആന്റ് സസ്‌റ്റയിനബിലിറ്റി യില്‍ അപേക്ഷിക്കാം. 55%മാര്‍ക്കോടെ പരിസ്ഥിതിഎഞ്ചിനിയറിങ്ങിലോ പരിസ്ഥിതിശാസ്‌ത്രത്തിലോ കലാവസ്ഥാശാസ്‌ത്രത്തിലോ ബിരുദാനന്തരബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. കാലാവസ്ഥാമാനേജ്‌മെന്റിലും സുസ്ഥിരവികസനത്തിലും പരിസ്ഥിതിനയത്തിലുമൊക്കെ സാക്ഷ്യപത്രങ്ങളുള്ളത് അഭികാമ്യം. കാലാവസ്ഥാമാറ്റലഘൂകരണം, പൊരുത്തപ്പെടല്‍, സുസ്ഥിരത എന്നിവയില്‍ ഒരുകൊല്ലം പരിചയം വേണം.
55%മാര്‍ക്കോടെ ധനശാസ്‌ത്രത്തിലോ പ്രായോഗികധനശാസ്‌ത്രത്തിലോ ഫിനാന്‍ഷ്യല്‍ ധനശാസ്‌ത്രത്തിലോ സ്ഥിതിവിവരശാസ്‌ത്രത്തിലോ ഡാറ്റാശാസ്‌ത്രത്തിലോ ഫിനാന്‍സിലോ പൊതുനയത്തിലോ ബിരുദാനന്തരബിരുദമുള്ളവര്‍ക്ക് ധനശാസ്‌ത്രത്തില്‍ അപേക്ഷിക്കാം. വിഷ്വലൈസേഷന്‍ ടൂള്‍സില്‍ അറിവ്, സര്‍ക്കാര്‍ഏജന്‍സികള്‍ക്കുവേണ്ടി സാമ്പത്തികവും മറ്റുമായ വിവരങ്ങള്‍ ശേഖരിച്ചും സംസ്‌കരിച്ചും കൈകാര്യം ചെയ്‌തും വിശകലനം ചെയ്‌തുമുള്ള പരിചയം എന്നിവ അഭികാമ്യം. അഡ്വാന്‍സ്‌ഡ് ക്വാണ്ടിറ്റേറ്റീവ്-ഇക്കണോമെട്രിക്‌സ് സ്‌കില്ലുകള്‍, ഡാറ്റാമാനേജ്‌മെന്റ് വൈദഗ്‌ധ്യം, സ്‌റ്റാറ്റ/ആര്‍,എക്‌സെല്‍ മറ്റുസോഫ്‌റ്റുവെയര്‍ പ്രോഗ്രാമുകള്‍ എന്നിവിലുള്ള അറിവ്, സ്ഥൂലസാമ്പത്തികമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവചനം നടത്താനുള്ള കഴിവ് എന്നിവയും അഭികാമ്യം, പ്രാവചനം, സാമ്പത്തികമോഡലിങ്, ഇംപാക്ട് ബാലന്‍സ്‌ഷീറ്റുകള്‍ തയ്യാറാക്കല്‍ എന്നിവയില്‍ ഒരുകൊല്ലം പരിചയം വേണം.

വിവരസാങ്കേതികവിദ്യയിലോ കമ്പ്യൂട്ടര്‍ സയന്‍സിലോ ഇലക്ട്രോണികസ് ആന്റ് കമ്മൂണിക്കേഷനിലോ നിര്‍മിതബുദ്ധിയിലോ ഡാറ്റാസയന്‍സിലോ 60%മാര്‍ക്കോടെ ബിഇയോ ബി.ടെക്കോ ഉള്ളവര്‍ക്ക് ഡാറ്റാസയന്‍സില്‍ അപേക്ഷിക്കാം. ഒരുകൊല്ലം പ്രവൃത്തിപരിചയം വേണം. ബാങ്കിങ് സാങ്കേതികവിദ്യാപ്രോജക്ടുകളില്‍ പ്രവര്‍ത്തിച്ചവര്‍ക്കു മുന്‍ഗണന.
60% മാര്‍ക്കോടെ കമ്പ്യൂട്ടര്‍ സയന്‍സ്, വിവരസാങ്കേതികവിദ്യ, സൈബര്‍ സുരക്ഷ, ഇലക്ട്രോണിക്‌സ് ആന്റ് കമ്മൂണിക്കേഷന്‍സ് എഞ്ചിനിയറിങ് എന്നിവയിലൊന്നില്‍ ബിരുദമുള്ളവര്‍ക്ക് സൈബര്‍ സുരക്ഷയില്‍ അപേക്ഷിക്കാം. ഇതേവിഷയങ്ങളില്‍ 55%മാര്‍ക്കോടെ ബിരുദാനന്തരബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. വിവര-സൈബര്‍സുരക്ഷയില്‍ ഒരുകൊല്ലത്തെ പരിചയം വേണം. എസ്‌ഒസിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതു നന്ന്.
60%മാര്‍ക്കോടെ വിദ്യാഭ്യാസം, ബിസിനസ് അഡ്‌മിനിസ്‌ട്രേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, വിവരസാങ്കേതികവിദ്യ എന്നിവയിലൊന്നില്‍ ബിരുദമുള്ളവര്‍ക്ക് അക്കാദമിക് അഡ്‌മിനിസ്‌ട്രേഷനില്‍ അപേക്ഷിക്കാം. വിദ്യാഭ്യാസം (എംഎഡ്), വിദ്യാഭ്യാസമാനേജ്‌മെന്റ്, മനുഷ്യവിഭവവികസനം, എംബിഎ (എച്ച്‌ആര്‍ സ്‌പെഷ്യലൈസേഷന്‍)എന്നിവയില്‍ ബിരുദാനന്തരബിരുദമോ എച്ച്‌ആര്‍സ്‌പെഷ്യലൈസേഷനോടെ മാനേജ്‌മെന്റില്‍ ബിരുദാനന്തരഡിപ്ലോമയോ ഉള്ളവര്‍ക്കും അപേക്ഷിക്കാം. പഠന-വികസനരംഗങ്ങളിലെ പുതിയ സാങ്കേതികവിദ്യകളെയും പ്രവണതകളെയുംകുറിച്ചുള്ള അറിവ് അഭികാമ്യം. അധ്യയനരൂപകല്‍പന, പഠനമാനേജ്‌മെന്റ് സംവിധാനങ്ങള്‍ (എല്‍എംഎസ്), ഗ്രാഫിക് ഡിസൈന്‍ എന്നിവയില്‍ സാക്ഷ്യപത്രങ്ങളുള്ളതും അഭികാമ്യമാണ്. പരിശീലനം, പഠനരൂപകല്‍പന, പഠനാനുഭവരൂപകല്‍പന, പഠനവും വികസനവും എന്നിവയില്‍ ഒരുകൊല്ലം പരിചയമുണ്ടായിരിക്കണം.
60%മാര്‍ക്കോടെ ഡിജിറ്റല്‍ മീഡിയയില്‍ (മള്‍ട്ടിമീഡിയ, ഗ്രാഫിക്‌ഡിസൈന്‍) ബിരുദമുള്ളവര്‍ക്കു ഗ്രാഫിക് ഡിസൈനിങ്ങില്‍ അപേക്ഷിക്കാം. ഇ-ലേണിങ് ടൂളുകള്‍, പഠനരൂപകല്‍പന എന്നിവയില്‍ സര്‍ടിഫിക്കേഷനുുകള്‍, അഡോബ് സര്‍ടിഫൈഡ് പ്രൊഫഷണല്‍ (ഇലസ്‌ട്രേറ്റര്‍, ഫോട്ടോഷോപ്പ്, ആഫ്‌റ്റര്‍ ഇഫക്ട്‌സ്), യൂസര്‍ എക്‌സ്‌പീരിയന്‍സ് (യുഎക്‌സ്), ഡിസൈന്‍,ലേണിങ് മാനേജ്‌മെന്റ് സിസ്റ്റം, ആര്‍ടിക്കുലേറ്റ്/ കാപ്‌റ്റീവ് സര്‍ടിഫിക്കേഷനുകള്‍, എസ്‌സിഒആര്‍എം/എക്‌സ് എപിഐ ടെക്‌നിക്കല്‍ പരിശീലനം എന്നിവ അഭികാമ്യം. ഗ്രാഫിക് ഡിസൈന്‍, ആനിമേഷന്‍, ഇ-ലേണിങ് ടൂള്‍സ്, എല്‍എംഎസ്, അഡോബ് ക്രിയേറ്റീവ് സ്യൂട്ട്, ആക്‌സസിബിലിറ്റി സ്‌റ്റാന്റേഡ്‌സ്, ക്രിയേറ്റിവിറ്റി എന്നിവയില്‍ ഒരുകൊല്ലം പരിചയം വേണം.
55%മാര്‍ക്കോട മാസ്‌മീഡിയ, ഡവലപ്‌മെന്റ് കമ്മൂണിക്കേഷന്‍, വിഷ്വല്‍ കമ്മൂണിക്കേഷന്‍, ജേര്‍ണലിസം എന്നിവയിലൊന്നില്‍ ബിരുദാനന്തരബിരുദമുള്ളവര്‍ക്കു പിആര്‍, ഓൗട്ട്‌റീച്ച് ആന്റ് ഡോക്യുമെന്റേഷനില്‍ അപേക്ഷിക്കാം. ഡവലപ്‌മെന്റല്‍ ഫിലിംമേക്കിങ്, സോഷ്യല്‍വര്‍ക്ക് ഔട്ട്‌റീച്ച് തുടങ്ങിയവയില്‍ ഒരുകൊല്ലം പരിചയം വേണം.
60%മാര്‍ക്കോടെ കമ്പ്യൂട്ടര്‍സയന്‍സിലോ കമ്പ്യൂട്ടര്‍ എഞ്ചിനിയറിങ്ങിലോ വിവരസാങ്കേതികവിദ്യയിലോ ബിഇയോ ബിടെക്കോ ഉള്ളവര്‍ക്കു വിവരസാങ്കേതികവിദ്യയില്‍ അപേക്ഷിക്കാം. ഈ വിഷയങ്ങളില്‍ 55%മാര്‍ക്കോടെ ബിരുദാനന്തരബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രോഗ്രാമിങ് ഭാഷകളില്‍ (പൈത്തണ്‍, ജാവ തുടങ്ങിയവ) പ്രാവീണ്യം, എച്ച്‌ടിഎംഎല്‍, സിഎസ്‌എസ്, ജാവാസ്‌ക്രിപ്‌റ്റ്, എസ്‌ക്യുഎല്‍, ബാക്‌എന്‍ഡ് ഫ്രെയിംവര്‍ക്‌സ് എന്നിവയില്‍ അടിസ്ഥാനജ്ഞാനം എന്നിവ അഭികാമ്യം. വെബ് ഹോസ്‌റ്റിങ്, എപിഐകള്‍ എന്നിവയുമായുള്ള പരിചയം, ഉപയോക്താവിനെ കേന്ദ്രീകരിച്ചുള്ള രൂപകല്‍പനാതത്വങ്ങളിലും ഫിഗ്മ പോലുള്ള വയര്‍ ഫ്രെയിമിങ് ടൂളുകളിലും പരിചയം എന്നിവയും അഭികാമ്യമാണ്. ബിസിനസ് റിക്വയര്‍മെന്റ് ഡോക്യുമെന്റുകള്‍ തയ്യാറാക്കുന്നതിലോ ഫങ്ക്‌ഷണല്‍ സ്‌പെസിഫിക്കേഷന്‍ ഡോക്യുമെന്റുകള്‍ തയ്യാറാക്കുന്നതിലോ നിലവിലുള്ള പ്രക്രിയകള്‍ വിശകലനം ചെയ്യുന്നതിലോ ഉയര്‍ന്ന വര്‍ക്‌ഫ്‌ളോ രൂപകല്‍പന ചെയ്യുന്നതിലോ ഒരുകൊല്ലം പരിചയം വേണം.
അപേക്ഷ അയക്കുന്നതിന്റെ വിശദനടപടിക്രമങ്ങള്‍ വെബ്‌സൈറ്റില്‍ കിട്ടും.

