മള്‍ട്ടിസ്‌റ്റേറ്റ് സംഘംശാഖകള്‍ ദിവസവും റിപ്പോര്‍ട്ട് തയ്യാറാക്കണം
മള്‍ട്ടിസ്‌റ്റേറ്റ് സഹകരണസംഘങ്ങള്‍ തങ്ങളുടെ എല്ലാശാഖകളിലെയും ബസിനസിന്റെ ദൈനംദിനറിപ്പോര്‍ട്ട ആസ്ഥാനഓഫീസില്‍ സമര്‍പ്പിക്കണമെന്നു കേന്ദ്രസഹകരണരജിസ്‌ട്രാര്‍ അറിയിച്ചു. ഇടപാടുകളെയും പ്രവര്‍ത്തനങ്ങളെയും പ്രസക്തമായ മറ്റു സംഭവവികാസങ്ങളെയും കുറിച്ചുള്ള വിശദവിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടായിരിക്കണം. എല്ലാ ശാഖയിലും റിപ്പോര്‍ട്ടിങ് ഒരേ രീതിയിലാക്കാന്‍ ഏകീകൃതറിപ്പോര്‍ട്ടിങ് മാതൃക എല്ലാ ശാഖകള്‍ക്കും നല്‍കണം. റിപ്പോര്‍ട്ടുകള്‍ കൃത്യവും പൂര്‍ണവുമാണെന്നും യഥാസമയം സമര്‍പ്പിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കേണ്ടതു ശാഖാമാനേജ്രുടെ/മേധാവിയുടെ വ്യക്തിപരമായ ഉത്തരവാദിത്വമായിരിക്കും. കണ്‍കറന്റ് ഓഡിറ്റ് നടക്കുമ്പോള്‍ എല്ലാ രേഖയും എളുപ്പം കിട്ടുന്നതിനായി ഈ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചു സൂക്ഷിക്കണന്നും സര്‍ക്കുലറിലുണ്ട്.


