കെ.എസ്‌. മണി വീണ്ടും മില്‍മ മലബാര്‍ മേഖലായൂണിയന്‍ ചെയര്‍മാന്‍

Deepthi Vipin lal

മലബാര്‍മേഖലാസഹകരണക്ഷീരോല്‍പാദകയൂണിയന്‍ (മില്‍മ മലബാര്‍ യൂണിയന്‍) ചെയര്‍മാനായി കെ.എസ്‌. മണിയെ രണ്ടാമതും തിരഞ്ഞെടുത്തു. ഏകകണ്‌ഠമായിരുന്നു തിരഞ്ഞെടുപ്പ്‌. മില്‍മ സംസ്ഥാനഫെഡറേഷന്‍ ചെയര്‍മാനും ദേശീയ സഹകരണ ക്ഷീരഫെഡറേഷന്‍ ഭരണസമിതിയംഗവുമാണ്‌. സംസ്ഥാനഫെഡറേഷന്‍ പ്രതിനിധികളായി കെ.എസ്‌.മണി, കോരന്‍ ഓങ്ങല്ലൂര്‍, കെ. ബിന്ദു, പി.പി. നാരായണന്‍, പി. ശ്രീനിവാസന്‍ എന്നിവരെ തിരഞ്ഞെടുത്തു.15ല്‍ 13സീറ്റും സിപിഐ(എം) നേതൃത്വത്തിലുള്ള ക്ഷീരസഹകരണമുന്നണിയാണു നേടിയത്‌. കഴിഞ്ഞതവണ ഒമ്പതുസീറ്റായിരുന്നു ഇടതിന്‌. ഇത്തവണ മലപ്പുറത്തെ മൂന്നു യുഡിഎഫ്‌ സീറ്റുകള്‍കൂടി ലഭിച്ചു.

പാലക്കാട്‌ 4, മലപ്പുറം 3, കോഴിക്കോട്‌ 3, കണ്ണൂര്‍ 1, കാസര്‍കോട്‌ 2 എന്നിങ്ങനെ സീറ്റുകള്‍ ഇടതിനു ലഭിച്ചു. ഇടതിലെ മൂന്നുപേര്‍ എതിരില്ലാതെയാണു ജയിച്ചത. കണ്ണൂരിലെ രണ്ടുസീറ്റില്‍ ഒരു സീറ്റ്‌ നറുക്കെടുപ്പിലൂടെ യുഡിഎഫിനു ലഭിച്ചു. വയനാട്‌സീറ്റ്‌ യുഡിഎഫ്‌ നിലനിര്‍ത്തി. പി.ശ്രീനിവാസന്‍ പി.ടി. ഗിരീഷ്‌കുമാര്‍, പി.എം. പ്രബീല (കോഴിക്കോട്‌), കെ.എസ്‌. മണി, കെ. ചെന്താമര, എസ്‌. സനോജ്‌, കോരന്‍ ഓങ്ങല്ലൂര്‍ (പാലക്കാട്‌), സണ്ണി ജോസഫ്‌, മുഹമ്മദ്‌ കോയ, ടി. സുഹൈല്‍ (മലപ്പുറം), കെ. ബിന്ദു, വി.ടി. ചാക്കോ (കണ്ണൂര്‍), പി.പി. നാരായണന്‍, കെ. സുധാകരന്‍ (കാസര്‍കോട്‌), സിലി ജോസഫ്‌ (വയനാട്‌) എന്നിവരാണു ജയിച്ചത്‌.
ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട കെ.എസ്‌. മണി പാലക്കാട്‌ എണ്ണപ്പാടം ക്ഷീരോല്‍പാദകസഹകരണസംഘം പ്രസിഡന്റാണ്‌. 2003മുതല്‍ 2008വരെ മലബാര്‍മേഖലായൂണിയന്‍ഭരണസമിതിയംഗവും 2029 ജൂണ്‍മുതല്‍ 2020 ഫെബ്രുവരിവരെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മറ്റിയംഗവും ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News