5 മില്‍മാഉല്‍പന്നങ്ങള്‍ ഗള്‍ഫിലേക്ക്‌

Moonamvazhi

1000 കോടി വിറ്റുവരവു ലക്ഷ്യമിട്ടുള്ള വിപണനയത്‌നങ്ങളുടെ ഭാഗമായി മില്‍മ ജൂലൈയില്‍ പനീര്‍ബട്ടര്‍ മസാല, ഇന്‍സ്റ്റന്റ്‌ പുളിശ്ശേരി മികസ്‌, റെഡി ടു ഡ്രിങ്ക്‌ പാലടപ്പായസം,ഫ്‌ളേവേര്‍ഡ്‌ മില്‍ക, പാല്‍പ്പൊടി എന്നിവ ഗള്‍ഫിലേക്കു കയറ്റിയയക്കും. ലുലൂ ഗ്രൂപ്പാണു ഗള്‍ഫിലെ വിതരണക്കാര്‍. ലുലുമാളുകളിലും മറ്റു കടകളിലും ഇവ കിട്ടും. 15 രുചികളില്‍ ഐസ്‌ക്രീമുകള്‍, ഐസ്‌ക്രീം സ്‌റ്റിക്കുകള്‍ തുടങ്ങിയവയും കയറ്റുമതി ചെയ്യും. യു.എസ്‌, മാലദ്വീപ്‌ എന്നിവിടങ്ങളിലേക്കും കയറ്റുമതിക്കു ശ്രമിക്കുന്നുണ്ട്‌. കൂടുതല്‍ ഉല്‍പന്നങ്ങള്‍ ഇറക്കുകയും ചെയ്യും. ഇന്‍സ്റ്റന്റ്‌ ബട്ടര്‍ ഇടിയപ്പം, ഇന്‍സ്റ്റന്റ്‌ ഘീ ഉപ്പുമാവ്‌ എന്നിവ കഴിഞ്ഞമാസം ഇറക്കി. ഇടിയപ്പം ഒരുവര്‍ഷവും ഉപ്പുമാവ്‌ ആറുമാസവും കേടാവില്ല. വിഭവങ്ങളില്‍ രാസവസ്‌തുക്കള്‍ ചേര്‍ക്കുന്നില്ലെന്നും മില്‍മ അറിയിച്ചു.

Moonamvazhi

Authorize Writer

Moonamvazhi has 400 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!