മില്‍മ 3 ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി

Moonamvazhi

കേരളസഹകരണക്ഷീരവിപണനഫെഡറേഷന്‍ (മില്‍മ) പ്രോട്ടീന്‍സമ്പന്നമായ ഭക്ഷ്യസപ്ലിമെന്റും കാപ്പിയധിഷ്‌ഠിതമായ രണ്ടിനം മില്‍ക്‌ ഷെയ്‌ക്കുകളും വിപണിയിലിറക്കി. തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ മന്ത്രി ജെ ചിഞ്ചുറാണിയാണ്‌ ഇവ ലോഞ്ച്‌ ചെയ്‌തതത്‌. ന്യൂട്രിലെവല്‍ എന്ന പ്രോട്ടീന്‍ സമ്പുഷ്ടോല്‍പന്നവും കഫെ മോച്ച, കോള്‍ഡ്‌ കോഫി എന്നിവയുമാണു വിപണിയിലെത്തിയത്‌. ന്യൂട്രിലെവര്‍ 200 എംഎല്‍ പാക്കറ്റിലും കോള്‍ഡ്‌ കോഫിയും കഫെ മോര്‍ച്ചയും 180 എംല്‍ പാക്കറ്റുകളിലുമാണ്‌. ന്യൂട്രിലെവല്‍ മീല്‍സ്‌ റീപ്ലെയ്‌സര്‍ ആയി ഉപയോഗിക്കാവുന്നതാണെന്നു മന്ത്രി പറഞ്ഞു. മില്‍മ ചെയര്‍മാന്‍ കെ.എസ്‌. മണി അധ്യക്ഷനായി. മില്‍മ എംഡി ആസിഫ്‌ കെ യൂസഫ്‌, മില്‍മ തിരുവനന്തപുരം യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ മണി വിശ്വനാഥ്‌, എറണാകുളം യൂണിയന്‍ ചെയര്‍മാന്‍ വല്‍സലന്‍പിള്ള, തിരുവനന്തപുരം എംഡി രാരാരാജ്‌ ആര്‍, എറണാകുളം എംഡി വില്‍സണ്‍ ജെ പുറവക്കാട്‌, മലബാര്‍ എംഡി കെ.സി. ജെയിംസ്‌ എന്നിവര്‍ സംബന്ധിച്ചു.

 

Moonamvazhi

Authorize Writer

Moonamvazhi has 972 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!