മൂന്നു സംഘങ്ങളില്‍ ലിക്വിഡേറ്റര്‍, ക്ലെയിംനോട്ടീസ്, റജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ നടപടികള്‍
കോഴിക്കോട് ജില്ലയിലെ ഒരു സഹകരണസംഘത്തില്‍ ലിക്വിഡേറ്ററെ നിയമിച്ചും തിരുവനന്തപുരം ജില്ലയില്‍ ലിക്വിഡേഷനിലുള്ള മറ്റൊരു സംഘത്തില്‍ ക്ലെയിം നോട്ടീസ് പ്രസിദ്ധീകരിച്ചും കോട്ടയം ജില്ലയിലെ ഒരു സംഘത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയും ഔദ്യോഗികനടപടികളായി.കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ റീജിയണല്‍ അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്‌സ് സ്റ്റോറേജ് ആന്റ് പ്രോസസിങ് കോഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്‌തം നമ്പര്‍ ഡി 2713ന്റെ ലിക്വിഡേറ്ററായി കോഴിക്കോട് അസിസ്‌റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ മാവൂര്‍ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ സനിത . എം.എന്‍.നെ നിയമിച്ചുു. സംഘത്തിനു ഭരണസമിതിയോ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മറ്റിയോ ഇല്ല. പുനരുജ്ജീവിപ്പിക്കാന്‍ ആരും വന്നിട്ടുമില്ല. 2005 ജൂലൈ ഒമ്പതിനാണ് അവസാനം ഭരണസമിതി യോഗം ചേര്‍ന്നത്. 257 അംഗങ്ങളുമായി 2000 സെപ്‌റ്റംബര്‍ എട്ടിനു പ്രവര്‍ത്തനം തുടങ്ങിയ സംഘമാണിത്.

തിരുവനന്തപുരം ജില്ലയിലെ ഉദിയന്‍കുളങ്ങര കണ്‍സ്യൂമര്‍ സഹകരണസംഘം ക്ലിപ്‌തം ടി 946ല്‍നിന്നും ക്ലെയിം ലഭിക്കാനുള്ളവര്‍ ജൂലൈ 29മുതല്‍ രണ്ടുമാസത്തിനകം അറിയിക്കണമെന്നു ലിക്വിഡേറ്ററായി നെയ്യാറ്റിന്‍കര സഹകരണസംഘം അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ പാറശ്ശാല യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
കോട്ടയം ജില്ലയിലെ കെ 782 കൂരോപ്പട പഞ്ചായത്ത് കണ്‍സ്യൂമര്‍ സ്റ്റോര്‍ സഹകരണസംഘത്തിന്റെ ലിക്വിഡേഷന്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്ന് രജിസ്‌ട്രേഷന്‍ റദ്ദാക്കി.
|