13 സംഘങ്ങളെപ്പറ്റി രേഖയില്ല;5സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

Moonamvazhi

തിരുവനന്തപുരംജില്ലയിലെ 13 സഹകരണസംഘങ്ങളെപ്പറ്റി ഒരു രേഖയും ലഭ്യമല്ലെന്ന്‌ അധികൃതര്‍. ഇതെത്തുടര്‍ന്ന്‌ ഈ സംഘങ്ങളെപ്പറ്റി വല്ല രേഖയും കൈയിലുള്ളവര്‍ തരണമെന്ന്‌ അധികൃതര്‍ അറിയിച്ചു. പ്രവര്‍ത്തനരഹിതമാണിവ. വിവിധ ജില്ലകളില്‍ ലിക്വിഡേഷന്‍ പൂര്‍ത്തിയായ അഞ്ചു സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിട്ടുണ്ട്‌. മൂന്നു സംഘങ്ങളില്‍ ലിക്വിഡേറ്റര്‍മാരെ നിയമിച്ചു. ഒരു സംഘത്തില്‍നിന്ന്‌ ആര്‍ക്കെങ്കിലും പണം കിട്ടാനുണ്ടെങ്കില്‍ അറിയിക്കണമെന്ന നോട്ടീസും ഇറക്കിയിട്ടുണ്ട്‌.തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തനരഹിതമായ 13 സഹകരണസംഘങ്ങളെപ്പറ്റി എന്തെങ്കിലും രേഖകള്‍ കൈവശമുള്ളവര്‍ അറിയിക്കണമെന്ന വിജ്ഞാപനം ഒക്ടോബര്‍ 28ലെ ഗസറ്റില്‍ ഇവയുടെ ലിക്വിഡേറ്ററായ കാട്ടാക്കട യൂണിറ്റ്‌ ഇന്‍സ്‌പെക്ടറാണു നല്‍കിയിട്ടുള്ളത്‌. രേഖകള്‍ ഉള്ളവര്‍ 15ദിവസത്തിനകം അറിയിക്കണമെന്നാണു വിജ്ഞാപനം. പൂവച്ചല്‍ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ്‌ സൊസൈറ്റി ലിമിറ്റഡ്‌ നമ്പര്‍ ടി 841, അരയന്‍കോട്‌ സൈക്കിള്‍ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ്‌ സൊസൈറ്റി ലിമിറ്റഡ്‌ നമ്പര്‍ 1241, അരയന്‍കോട്‌ മലഞ്ചരക്കുസംഭരണവിപണനസഹകരണസംഘം ലിമിറ്റഡ്‌ നമ്പര്‍ ടി 1239, വീരണക്കാവ്‌ മഹിളാസഹകരണസംഘം, വീരണക്കാവ്‌ ബ്രദേഴ്‌സ്‌ ലേബര്‍ കോണ്‍ട്രാക്ട്‌ കോഓപ്പറേറ്റീവ്‌ സൊസൈറ്റി ലിമിറ്റഡ്‌ നമ്പര്‍ ടി 1224, കുറ്റിച്ചല്‍ ജനറല്‍ മാര്‍ക്കറ്റിങ്‌ ആന്റ്‌ പ്രോസസിങ്‌ സഹകരണസംഘം ലിമിറ്റഡ്‌ നമ്പര്‍ ടി 1441, കള്ളിക്കാട്‌ റൂറല്‍ ഹൗസിങ്‌ സഹകരണസംഘം ലിമിറ്റഡ്‌ നമ്പര്‍ ടി 1064, കാട്ടാക്കട റൂറല്‍ ഹൗസിങ്‌ സഹകരണസംഘം ലിമിറ്റഡ്‌ നമ്പര്‍ ടി 1604, ഒറ്റശ്ശേഖരമംഗലം വനിതാസഹകരണസംഘം ലിമിറ്റഡ്‌ നമ്പര്‍ ടി 898, ഒറ്റശ്ശേഖരമംഗലം പ്രിന്റിങ്‌ ആന്റ്‌ പബ്ലിഷിങ്‌ സഹകരണസംഘം, ദേവന്‍കോട്‌ ഇന്ദിരാനഗര്‍ എസ്‌സി വനിതാ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ്‌ സൊസൈറ്റി ലിമിറ്റഡ്‌ നമ്പര്‍ ടി 1250, തിരുവനന്തപുരം ഡിസ്‌ട്രിക്ട്‌ ലേബര്‍ കോണ്‍ട്രാക്ട്‌ കോഓപ്പറേറ്റീവ്‌ സൊസൈറ്റി, പൂവച്ചല്‍ വനിതാകോഓപ്പറേറ്റീവ്‌ സൊസൈറ്റി ലിമിറ്റഡ്‌ നമ്പര്‍ 968 എന്നിവയെപ്പറ്റിയാണ്‌ ഒരു രേഖയും ലഭ്യമല്ലാത്തത്‌.

ലിക്വിഡേഷന്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്നു മലപ്പുറം ജില്ലയിലെ പൊന്‍മള സഹകരണഅര്‍ബന്‍ബാങ്ക്‌ (യുഎല്‍)ക്ലിപ്‌തം നമ്പര്‍ 649, മഞ്ചേരി സഹകരണകണ്‍സ്യൂമര്‍ കാന്റീന്‍ ക്ലിപ്‌തം നമ്പര്‍ എം 381, കോട്ടയംജില്ലയിലെ പുതുപ്പള്ളി ആസ്ഥാനമായുള്ള കെ 1059 വാനിലഗ്രോവേഴ്‌സ്‌ സഹകരണസംഘം, തിരുവനന്തപുരം ജില്ലയിലെ ഒറ്റൂര്‍ ക്ഷീരവ്യവസായസഹകരണസംഘം, ഇടുക്കിജില്ലയിലെ ഐ 163 തൊടുപുഴ ബ്ലോക്ക്‌ വനിതാ മള്‍ട്ടിപ്പര്‍പ്പസ്‌ സഹകരണസംഘം എന്നിവയുടെ രജിസ്‌ട്രേഷനാണു റദ്ദാക്കിയത്‌.

കോട്ടയംജില്ലയില്‍ കോട്ടയം ആസ്ഥാനമായുള്ള കെ 658 ശ്രീവിദ്യാധിരാജ വിദ്യാഭവന്‍ ഹൈസ്‌കൂള്‍ സഹകരണസംഘംത്തിന്റെ ലിക്വിഡേറ്ററായി കോട്ടയം അസിസ്‌റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ കോട്ടയം യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെ നിയമിച്ചു. മലപ്പുറം ജില്ലയിലെ ഗ്രാന്റ്‌ മണല്‍ മാര്‍ക്കറ്റിങ്‌ സഹകരണസംഘം ക്ലിപ്‌തം നമ്പര്‍ എം 891ന്റെ ലിക്വിഡേറ്ററായി പൊന്നാനി അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ ഓഫിസിലെ പൊന്നാനി യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയാണു നിയമിച്ചിട്ടുള്ളത്‌. ഈ സംഘം പ്രവര്‍ത്തനം തുടരാന്‍ രണ്ടംഗങ്ങള്‍ താല്‍പര്യപ്പെട്ടെങ്കിലും മണല്‍വാരിവില്‍ക്കല്‍ നിരോധിച്ചിരിക്കുന്നതിനാല്‍ പ്രവര്‍ത്തിക്കാനാവില്ലെന്നാണ്‌ അന്വേഷണറിപ്പോര്‍ട്ട്‌. കണ്ണൂര്‍ ജില്ലയിലെ ഹാജിറോഡ്‌ ലേബര്‍വെല്‍ഫയര്‍ സഹകരണസംഘം ക്ലിപ്‌തം നമ്പര്‍ സി 1949 ന്റെ ലിക്വിഡേറ്ററായി കണ്ണൂര്‍ അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ പാപ്പിനിശ്ശേരി യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെ നിയമിച്ചിട്ടുണ്ട്‌. മലപ്പുറം ജില്ലയിലെ അമരമ്പലം പഞ്ചായത്തിന്റെ ഒന്നും ആറുംവാര്‍ഡുകളില്‍ പ്രവര്‍ത്തിച്ചിരുന്നതും പൂക്കോട്ടുംപാടം ആസ്‌ഥാനമായി രജിസ്റ്റര്‍ ചെയ്‌തിരുന്നതുമായ പൂക്കോട്ടുംപാടം ക്ഷീരോല്‍പാദകസഹകരണസംഘം ക്ലിപ്‌തം നമ്പര്‍ എം 150 (ഡി) എന്ന സംഘത്തില്‍നിന്നു പണം കിട്ടാനുള്ളവര്‍ അവകാശം തെളിയിക്കുന്ന രേഖകളുമായി രണ്ടുമാസത്തിനകം ലിക്വഡേറ്ററായ കാളികാവ്‌ ബ്ലോക്ക്‌ ഡയറിഫാം ഇന്‍സ്‌ട്രക്ടര്‍ 1 ആയ അനൂല എസ്‌ മേനോനെ സമീപിക്കണമെന്ന്‌ ഒക്ടോബര്‍ 21ലെ ഗസറ്റില്‍ വിജ്ഞാപനമുണ്ട്‌.

 

Moonamvazhi

Authorize Writer

Moonamvazhi has 758 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!