കിക്മയില്‍ നേതൃത്വവികസനപരിപാടി
ദേശീയസഹകരണവിദ്യാഭ്യാസകേന്ദ്രവും സംസ്ഥാനസഹകരണയൂണിയനുംചേര്‍ന്നു 2025 ജനുവരി 20മുതല്‍ 22വരെ തിരുവനന്തപുരം നെയ്യാര്‍ ഡാമിലെ കേരള സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (കിക്മ) നേതൃത്വവികസനപരിപാടി നടത്തും. പ്രവേശനം സൗജന്യമാണ്. പ്രാഥമികസര്‍വീസ് സഹകരണസംഘങ്ങളിലെ ചെയര്‍പേഴ്‌സണ്‍മാര്‍ക്കും അംഗങ്ങള്‍ക്കും പങ്കെടുക്കാം. വനിത, എസ്.സി, എസ്ടി, ഒ.ബി.സി. വിഭാഗങ്ങള്‍ക്കു മുന്‍ഗണന. 40പേര്‍ക്കാണു പ്രവേശനം. ആദ്യം ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ്. ഡിസംബര്‍ 21നകം നോമിനേഷന്‍ സമര്‍പ്പിക്കണം. കുടുതല്‍ വിവരങ്ങള്‍ 0471-2320420 എന്ന ഫോണ്‍നമ്പരില്‍ ലഭിക്കും.