കുടുംബശ്രീയില്‍ ഒഴിവുകള്‍
കുടുംബശ്രീ സംസ്ഥാനമിഷനില്‍ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ (ഫിനാന്‍സ് ആന്റ് പ്രൊപ്പോസല്‍ എക്‌സാമിനേഷന്‍-ഡി.ഡി.യു.ജി.കെ.വൈ) , ഡി.ഡി.യു.ജി.കെ.വൈ. അക്കൗണ്ടന്റ് തസ്‌തികകളില്‍ ഒഴിവുണ്ട്. ഓരോ ഒഴിവാണുള്ളത്. കരാറില്‍ ഏര്‍പ്പെടുന്നദിവസം മുതല്‍ 2026 മാര്‍ച്ച് 31വരെയായിരിക്കും നിയമനം. ആവശ്യമെങ്കില്‍ നീട്ടും. ഫിനാന്‍്‌സ് ആന്റ് പ്രൊപ്പോസല്‍ എക്‌സാമിനേഷന്‍ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജരുടെ തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ എം.ബി.എ (ഫിനാന്‍സ്) അല്ലെങ്കില്‍ എംകോം,ടാലി, ഡി.സി.എ അല്ലെങ്കില്‍ തത്തുല്യയോഗ്യത ആണു വേണ്ടത്. പ്രയാപരിധി 2025 ഓഗസ്റ്റ് 31നു45വയസ്സില്‍ കൂടരുത്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ വകുപ്പുകള്‍/ സ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ അംഗീകൃതസ്വയംഭരണസ്ഥാപനങ്ങള്‍, മറ്റു സര്‍ക്കാര്‍അംഗീകൃതസ്ഥാപനങ്ങള്‍, പ്രോജക്ടികള്‍, കുടുംബശ്രീ എന്നിവയിലേതിലെങ്കിലും അക്കൗണ്ടന്റായി ഏഴുകൊല്ലം പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. അക്കൗണ്ടുകള്‍ പരിപാലിക്കാനും സാമ്പത്തികറിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനും പരിചയം ഉണ്ടായിരിക്കണം. മാസം 60,000 രൂപ പ്രതിഫലം ലഭിക്കും. കുടുംബശ്രീ വഴി നടപ്പാക്കുന്ന കേന്ദ്രസംസ്ഥാനാവിഷ്‌കൃതപദ്ധതിയായ ഡിഡിയുജികെവൈ പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാനജില്ലാതങ്ങളിലുള്ള വരവുചെലവുകണക്കുകള്‍ കൈകാര്യം ചെയ്യല്‍, ജില്ലാമിഷനിലെ അക്കൗണ്ടന്റുമാരെ ഏകോപിപ്പിച്ചു സാമ്പത്തികറിപ്പോര്‍ട്ടുകള്‍ തയ്യാറാക്കല്‍ തുടങ്ങിയവയാണു ജോലികള്‍. നിശിചിതഫോര്‍മാറ്റിലാണ് അപേക്ഷിക്കേണ്ടത്. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് മുഖാന്തരമാണു നിയമനനടപടികള്‍. 2000 രൂപയാണു പരീക്ഷാഫീസ്‌്. പ്രവൃത്തിപരിചയസര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം വയ്‌ക്കണം. www.cmd.kerala.gov.inhttp://www.cmd.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഒക്ടോബര്‍ അഞ്ചിനു വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. കുടംബശ്രീമിഷനിലോ സംസ്ഥാനമിഷനിലോ അപേക്ഷ സ്വീകരിക്കില്ല.
അക്കൗണ്ടന്റ് തസ്‌തികയുടെ വിദ്യാഭ്യാസയോഗ്യത ബി.കോം, ഡി.സി, ടാലി ആണ്. 2025 ഓഗസ്‌റ്റ് 31നു 40വയസ്സു കവിഞ്ഞിരിക്കരുത്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ വകുപ്പുകള്‍/ സ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ അംഗീകൃതസ്വയംഭരണസ്ഥാപനങ്ങള്‍, മറ്റു സര്‍ക്കാര്‍അംഗീകൃതസ്ഥാപനങ്ങള്‍, പ്രോജക്ടുകള്‍, കുടുംബശ്രീ എന്നിവയിലേതിലെങ്കിലും അക്കൗണ്ടന്റായി മൂന്നുകൊല്ലം പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. മാസം 35000 രൂപ പ്രതിഫലം കിട്ടും. 500 രൂപയാണു പരീക്ഷാഫീസ്. നേരത്തേപറഞ്ഞ വെബ്‌സൈറ്റിലൂടെ ഒക്ടോബര്‍ അഞ്ചിനകം ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങളും വെബ്‌സൈറ്റിലുണ്ട്
.