കാര്‍ഷിക സഹകരണബാങ്ക് 22 അസിസ്റ്റന്റുമാരെ നിയമിക്കും
സംസ്ഥാന സഹകരണ കാര്‍ഷികഗ്രാമവികസനബാങ്കില്‍ ഒഴിവുള്ള 22 അസിസ്‌റ്റന്റ് തസ്‌തികകളിലേക്കു പിഎസ്‌സിയുടെ അസിസ്റ്റന്റ് പട്ടികയില്‍നിന്നു നിയമനം നടത്താന്‍ ബാങ്ക് അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മറ്റി തീരുമാനിച്ചു. 2026 ജനുവരി ഒമ്പതുവരെയാണു ലിസ്റ്റിന്റെ കാലാവധി.
അഗ്രികള്‍ച്ചറല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, ഡെപ്യൂട്ടി മാനേജര്‍ തസ്‌തികകളിലെ ഓപ്പണ്‍ ഒഴിവുകളിലേക്ക് അര്‍ഹരായ കൃഷിഓഫീസര്‍മാര്‍ക്കും അസിസ്റ്റന്റ് മാനേജര്‍മാര്‍ക്കും സ്ഥാനക്കയറ്റം നല്‍കാനും തീരുമാനിച്ചു. ഈ സ്ഥാനക്കയറ്റംവഴിയുണ്ടാകുന്ന കൃഷിഓഫീസര്‍മാരുടെ ഒഴിവുകളും നികത്തും.
കര്‍ഷകരുടെ വായ്‌പനിരക്കു 0.95 ശതമാനംം കുറച്ചിട്ടുണ്ട്. ഒന്നരവര്‍ഷംമുതല്‍ മൂന്നുവര്‍ഷത്തില്‍താഴെവരെയുള്ള വായ്‌പകളുടെ പലിശ 11.40ശതമാനത്തില്‍നിന്നു 10.45 ശതമാനമാക്കി. മൂന്നുവര്‍ഷംമുതല്‍ അഞ്ചുവര്‍ഷംവരെയുള്ളവയുടേത് 11.45 ശതമാനത്തില്‍നിന്നു 10.50 ശതമാനമാക്കി. അഞ്ചുവര്‍ഷംമുതലുള്ള വായ്‌പകള്‍ക്കു 11.50 ശതമാനത്തില്‍നിന്നു 10.55 ശതമാനമാക്കി. യോഗത്തില്‍ അഡ്‌മിനിസ്‌ട്രേറ്രീവ് കമ്മറ്റി കണ്‍വീനര്‍ അഡ്വ. ജി. ഹരിശങ്കര്‍, അംഗങ്ങളായ എം. കരുണാകരന്‍, ജോസ് പാലത്തിനാല്‍ എന്നിവര്‍ പങ്കെടുത്തു.