കിക്‌മ എംബിഎ 15ന് അഭിമുഖം
കേരളസഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (കിക്‌മ) എംബിഎ (ഫുള്‍ടൈം) 2025-27 ബാച്ച് പ്രവേശനത്തിനുള്ള അഭിമുഖം 15നു രാവിലെ 10നു കിക്‌മ കോളേജില്‍ നടക്കും. കേരളസര്‍വകലാശാലയുടെയും എഐസിടിഇയുടെയും അംഗീകരമുള്ള രണ്ടുവര്‍ഷകോഴ്‌സില്‍ ലോജിസ്‌റ്റിക്‌സ്, ബിസിനസ്‌് അനലിറ്റിക്‌സ്, ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമന്‍ റിസോഴ്‌സ് ഓപ്പറേഷന്‍, സിസ്റ്റംസ് എന്നിവയില്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കു പ്രത്യേകസ്‌കോളര്‍ഷിപ്പും പട്ടികജാതി-വര്‍ഗ-ഒബിസി-ഫിഷര്‍മെന്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കു സര്‍ക്കാര്‍-സര്‍വകലാശാലാനിബന്ധനകള്‍ക്കു വിധേയമായി ഫീസ് ആനുകല്യവും ലഭിക്കും. 50% മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദമാണു യോഗ്യത. അവസാനവര്‍ഷബിരുദവിദ്യാര്‍ഥികള്‍ക്കും ഫെബ്രുവരിയില്‍ കെ-മാറ്റ് പ്രവേശനപരീക്ഷക്കു തയ്യാറെടുക്കുന്നവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ 8547618290, 91 88001600 എന്നീ ഫോണ്‍നമ്പരുകളിലും www.kicma.ac.inhttp://www.kicma.ac.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.