കേരളബാങ്ക് വായ്‌പ കൃത്യമായി അടക്കുന്ന സംഘങ്ങള്‍ക്ക് 6% പലിശയിന്‍സന്റീവ് നല്‍കും
വായ്‌പ കൃത്യമായി അടക്കുന്ന സഹകരണസംഘങ്ങള്‍ക്കു അഞ്ചുശതമാനം പലിശയിന്‍സന്റീവ് നല്‍കാന്‍ കേരളബാങ്ക് വാര്‍ഷികപൊതുയോഗം തീരുമാനിച്ചു. സംഘങ്ങള്‍ക്കുള്ള ജനറല്‍ ബാങ്കിങ് ക്യാഷ് ക്രെഡിറ്റ് വായ്‌പകളുടെ പലിശ 10.25 ശതമാനത്തില്‍നിന്ന് 9.75 ശതമാനമായും സ്വര്‍ണപ്പണയ ക്യാഷ് ക്രെഡിറ്റ് വായ്‌പയുടെ പലിശ ഒമ്പതുശതമാനത്തില്‍നിന്ന് 8.90 ശതമാനമായും കുറച്ചു. വ്യക്തികളുടെയും സംഘങ്ങളുടെയും 15ലക്ഷംരൂപക്കുമുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് അരശതമാനം പലിശ കൂടുതല്‍ നല്‍കും.
2020 നവംബറിലാണ് ബാങ്കിന്റെ ഇപ്പോഴത്തെ ഭരണസമിതി ചുമതലയേറ്റത്. അഞ്ചുകൊല്ലത്തിനിടെ ബിസിനസ് 19912 കോടി വര്‍ധിച്ച് 101194 കോടിയില്‍നിന്ന് 121106 കോടിയായി, 70763.11കോടി നിക്ഷേപമുണ്ട്. 100സ്വര്‍ണദിനകാംപെയ്‌നില്‍ 57ദിവസംകൊണ്ടുതന്നെ 1267കോടിയുടെ സ്വര്‍ണവായ്‌പ നല്‍കാനായി.
തിരുവനന്തപുരം അസാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ 1351 പ്രതിനിധികള്‍ പങ്കെടുത്തു. പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ അധ്യക്ഷനായി. വൈസ്‌പ്രസിഡന്റ് എം.കെ. കണ്ണന്‍, സഹകരണവകുപ്പുസെക്രട്ടറി ഡോ. വീണാ എന്‍. മാധവന്‍, ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ചെയര്‍മാന്‍ വി. രവീന്ദ്രന്‍, ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം ചാക്കോ, ചീഫ് ജനറല്‍മാനേജര്‍മാരായ റോയ് എബ്രഹാം, എം.ആര്‍. രാജേഷ്, എ. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.