ക്ഷീരസംഘങ്ങളിലും ക്ഷാമബത്ത വര്‍ധന
പ്രാഥമികക്ഷീരസഹകരണസംഘങ്ങളിലെ ജീവനക്കാര്‍ക്ക് മൂന്നുശതമാനം ക്ഷാമബത്ത വര്‍ധന അനുവദിച്ചുകൊണ്ട് ക്ഷീരവികസനവകുപ്പുഡയറക്ടറേറ്റ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സംസ്ഥാനത്തെ വിവിധ സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷാമബത്ത 2021 ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തോടെ മൂന്നു ശതമാനം വര്‍ധിപ്പിച്ച സാഹചര്യത്തിലാണിത്. ക്ഷീര സംഘങ്ങളിലും ഈ മുന്‍കാലപ്രാബല്യം ബാധകമാണ്. സംഘത്തിന്റെ സാമ്പത്തികസ്ഥിതി പരിഗണിച്ചും എസ്റ്റാബ്ലിഷ്‌മെന്റ് ചെലവുകള്‍ വാര്‍ഷികവ്യാപാരലാഭത്തിന്റെ 80 ശതമാനത്തില്‍ അധികരിക്കുന്നില്ല എന്ന് ഉറപ്പാക്കിയും ഭരണസമിതികള്‍ ക്ഷാമബത്ത അനുവദിച്ചുനല്‍കണമെന്നു സര്‍ക്കുലറില്‍ പറയുന്നു.