പാക്‌സുകളെ ആദായനികുതിയില്‍നിന്ന് ഒഴിവാക്കണം
പ്രാഥമിക കാര്‍ഷിക വായ്‌പാസഹകരണസംഘങ്ങള (പാക്‌സ്) ആദായനികുതിനിയമത്തില്‍നിന്ന് ഒഴിവാക്കണമെന്നു പ്രമുഖസഹകാരി കാകാകോയ്‌ട്ടെയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്രധനകാര്യസഹമന്ത്രി പങ്കജ് ചൗധരിയെ കണ്ട് ആവശ്യപ്പെട്ടു. ആദായനികുതിനിയമത്തിന്റെ 80പി വകുപ്പിന്റെ പരിധിയില്‍നിന്നു പാക്‌സുകളെ ഒഴിവാക്കണമെന്ന നിവേദനം അവര്‍ നല്‍കി. നിക്ഷേപങ്ങളിലെ പലിശവരുമാനത്തെ ടിഡിഎസില്‍നിന്ന് ഒഴിവാക്കുക, പേമെന്റ് ഗേറ്റ്‌വേകളില്‍ പാക്‌സുകളെ ഉള്‍പ്പെടുത്തുക, ആദായനികുതിനിയമത്തിന്റെ 269എസ്, 269എസ്‌ടി എന്നീ വകുപ്പുകളില്‍നിന്ന് ഒഴിവാക്കുക, നിക്ഷേപങ്ങള്‍ക്കു ബാങ്കുകള്‍ക്കുള്ളതുപോലെ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ നിവേദനത്തിലുണ്ട്. ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസഹകരണമന്ത്രി അമിത്‌ഷാ, സഹകരണവകുപ്പുസഹമന്ത്രി മുരളീധര്‍ മോഹോള്‍ തുടങ്ങിയവരുമായുള്ള സംയുക്തചര്‍ച്ചയ്‌ക്കു സൗകര്യമൊരുക്കാമെന്നു മന്ത്രി നിവേദകസംഘത്തെ അറിയിച്ചു. ധനഞ്‌ജയ് മഹാദിക് എംപി, മഹാരാഷ്ട്രസംസ്ഥാനസഹകരണവായ്‌പായൂണിയന്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഓംപ്രകാശ് ദാദപ്പ, വൈസ്‌പ്രസിഡന്റ് ശാന്തിലാല്‍ സിംഘി, ജനറല്‍ സെക്രട്ടറി ശശികാന്ത് റജോബ, ഡയറക്ടര്‍മാരായ ജവഹര്‍ ചാബ്ര, ദത്താത്രേയ ഖെംനര്‍ എന്നിവര്‍ നിവേദകസംഘത്തിലുണ്ടായിരുന്നു.