മലപ്പുറം തിരൂര്‍ ആലത്തിയൂരിലെ ഇമ്പിച്ചിബാവ സ്‌മാരകസഹകരണആശുപത്രി-ഗവേഷണകേന്ദ്രത്തില്‍ ഓണംസ്‌പെഷ്യല്‍ ആരോഗ്യപാക്കേജിനു തുടക്കമായി. വനിതകള്‍ക്ക് ആശുപത്രിസഹകരണസംഘത്തില്‍ ഓഹരികള്‍ നല്‍കാനായി ഷീഷെയര്‍ സംവിധാനവും ആവിഷ്‌കരിച്ചു.അത്തം മുതല്‍ തിരുവോണം വരെയുള്ള പത്തുദിവസം 2000രൂപ ചെലവുവരുന്ന പരിശോധനകള്‍ 999രൂപയ്‌ക്കു നടത്തുന്ന പദ്ധതിയാണ് ഓണം സ്‌പെഷ്യല്‍ ഹെല്‍ത്ത് പാക്കേജ്. ഭക്ഷണത്തിനുമുമ്പും ശേഷവുമുള്ള രക്തത്തിലെ പഞ്ചാസാരയുടെ പരിശോധന, സമ്പൂര്‍ണമായ രക്തകൗണ്ട് പരിശോധന, ലിപ്പിഡ് പ്രൊഫൈല്‍, റീനല്‍ ഫങ്ക്‌ഷന്‍ ടെസ്റ്റ്, ബിലിറൂബിന്‍, എസ്‌ജിഒടി-എസ്‌ജിപിടി, സമ്പൂര്‍ണമായ മൂത്രപരിശോധന, ഇസിജി, ഫിസിഷന്യെയും ഡയറ്റീഷ്യനെയുംകണ്ട് വിദഗ്‌ധോപദേശം തേടാനുള്ള അവസരം എന്നിവ പാക്കേജിന്റെ ഭാഗമാണ്. ബൂക്കു ചെയ്യാന്‍ 9447030102, 0494-2660000 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

ആശുപത്രിയുടെ ഡയാലിസിസ് ബ്ലോക്ക് നിര്‍മാണത്തിനായാണു 10,000 രൂപയുടെ 1000 വനിതാഓഹരികള്‍ ചേര്‍ക്കുന്നത്. ദിവസവും 120പേര്‍ക്കു ആശ്വാസമേകുന്ന സംവിധാനമാണ് ഒരുക്കുന്നത്. ഓഹരിയെടുത്ത് ആറുമാസം കഴിഞ്ഞാല്‍ ഓഹരിയുടയ്‌ക്ക് 24മണിക്കൂര്‍ ഐ.പി.ക്കു ഓഹരിസംഖ്യക്കു തുല്യമായ സൗജന്യചികില്‍സ ഓരോവര്‍ഷവും നല്‍കും. കൂടുതല്‍ വിവരം 9446247412, 9746167473, 944630 1884 എന്നീ നമ്പരുകളില്‍ ലഭിക്കും.