ഐ സി എമ്മിൽ എം എസ് എസ് പരിശീലനം
തിരുവനന്തപുരം പൂജപ്പുര സഹകരണ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ(ഐ.സി.എം)പ്രതിമാസ സമ്പാദ്യ പദ്ധതിയെയും (എം.എസ്.എസ്.) സേവന കാര്യങ്ങളെയും പറ്റി നവംബർ മൂന്നിനും നാലിനും പ്രാഥമിക സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും ജീവനക്കാർക്കായി പരിശീലനം സംഘടിപ്പി ക്കും. ഇതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. ഫോൺ +91 99 46793893, +91 95 6270 1326.
എം.എസ്.എസ്. പദ്ധതി വിശകലനം,സ്വീകരിക്കേണ്ട അക്കൗണ്ടിംഗ് രീതികൾ, സബ് റൂൾ തയ്യാറാക്കൽ,ലേല/നറുക്ക് നടപടിക്രമങ്ങൾ,സ്റ്റേറ്റ്‌മെന്റുകളും ആസ്‌തിബാധ്യത സ്‌റ്റേറ്റ്മെന്റുകളുമൊക്കെ തയ്യാറാക്കൽ, പ്രാക്ടിക്കൽ അക്കൗണ്ടിങ്ങിലും മറ്റ്അനുബന്ധവിഷയങ്ങളിലുമുള്ള വിദഗ്ദ്ധ പരിശീലനം,എം.എസ്. എസ്സും സേവന കാര്യങ്ങളും സംബന്ധിച്ച് സെക്ഷൻ 80 റൂൾ 182 മുതൽ 201 വരെ വിശകലനം,
പ്രമോഷൻ, ഇൻക്രിമെൻറ്, ഗ്രേഡ് പ്രമോഷൻ, ഫിക്സേഷൻ, റീ ഫിക്സേഷൻ (റൂൾ : 185, 189)ലീവ്, അനുബന്ധ നിയമങ്ങൾ ( റൂൾ : 190)ജീവനക്കാരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും (റൂൾ: 193, 195, 196),സർവീസ് ബുക്ക് തയ്യാറാക്കലും പരിപാലനവും (റൂൾ 197),അച്ചടക്ക നടപടി നടപടിക്രമങ്ങൾ, സർക്കുലർ, കോടതി വിധികൾ വിശകലനം (റൂൾ : 198), മറ്റ് അനുബന്ധ വിഷയങ്ങൾ എന്നിവ വിശദീകരിക്കപ്പെടും.