ഹെയ്‌ഫര്‍ ഇന്റര്‍നാഷണലില്‍ മീഡിയ-ഈവന്റ്‌സ് ഏജന്‍സിയാകാം
അന്താരാഷ്ട്രസഹകരണസഖ്യം-ഏഷ്യാപസഫിക്കുമായി ചേര്‍ന്നു ശക്തിയുടെ വിത്തുവിതയ്‌ക്കല്‍ (സീഡിങ് സ്‌ട്രെങ്‌ത്) എന്ന കര്‍ഷകസഹകരണശാക്തീകരണപരിപാടി നടപ്പാക്കിവരുന്ന ഹെയ്‌ഫര്‍ ഇന്റര്‍നാഷണല്‍ ഏഷ്യ മേഖലാതലത്തിലുള്ള ആശയവിനിമയപ്രവര്‍ത്തനലക്ഷ്യങ്ങള്‍ കൈവരിക്കുനനതിനായി ഏഷ്യയില്‍നിന്നു മീഡിയ ആന്റ് ഈവന്റ്‌സ് ഏഷ്യക്കായി അപേക്ഷ ക്ഷണിച്ചു. മാധ്യമങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍, പരിപാടികള്‍ നടത്തലുംചിന്താപരമായ നേതൃത്വം നല്‍കലും, ഉള്ളടക്കം മികവുറ്റതാക്കലും പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തലും, റിപ്പോര്‍ട്ടിങ്ങും ഡോക്യുമെന്റേഷനും തുടങ്ങിയവയാണു ചെയ്യേണ്ടിവരുക. പ്രൊപ്പോസലുകള്‍ സെപ്‌റ്റംബര്‍ 12നകം സമര്‍പ്പിക്കണം. [email protected][email protected] യിലേക്കാണു പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കേണ്ടത്. പ്രൊപ്പോസലില്‍ ഹെയ്‌ഫര്‍ ഇന്റര്‍നാഷണല്‍ ഏഷ്യയുടെ മീഡിയ ആന്റ് ഈവന്റ്‌സ് ഏജന്‍സിക്കായുള്ള പ്രൊപ്പോസലാണെന്ന കാര്യം രേഖപ്പെടുത്തണം. ഒരുകൊല്ലത്തേക്കാണ് ഏജന്‍സിയെ നിയമിക്കുക.