ജിഎസ്‌ടി അപാകങ്ങള്‍ പരിഹരിക്കണം: കേരളം
സഹകരണസംഘങ്ങളുടെ ഉല്‍പന്നങ്ങള്‍ക്കു ജിഎസ്‌ടി ഈടാക്കുന്നതിലെ അപാകങ്ങള്‍ പരിഹരിക്കണമെന്നു കേരളം ന്യൂഡല്‍ഹിയില്‍ സഹകരണമന്ത്രിമാരുടെയും ഉന്നതസഹകരണോദ്യോഗസ്ഥരുടെയും സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനസഹകരണസംഘം രജിസ്‌ട്രാര്‍ ഡോ.ഡി. സജിത്‌ബാബുവാണു സംസ്ഥാനത്തിനുവേണ്ടി ആവശ്യം ഉന്നയിച്ചത്. പല സഹകരണസ്ഥാപനങ്ങള്‍ക്കും ഇതുമൂലം നഷ്ടമുണ്ടാകുന്നു. സഹകരണസ്ഥാപനങ്ങളുടെ വാഹനങ്ങള്‍ കേന്ദ്രമോട്ടോര്‍വാഹനനിയമപ്രകാരം നടപടി നേരിടുന്നതും പ്രശ്‌നമാണ്. കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതില്‍നിന്നു സഹകരണസ്ഥാപനങ്ങളുടെ വാഹനങ്ങളെ ഒഴിവാക്കണം. സഹകരണപരിശീലനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.