വിറ്റുവരവ് 20ലക്ഷം കവിഞ്ഞാല്‍ സംഘങ്ങള്‍ക്കു ജി.എസ്.ടി. ബാധകമെന്നു ഡെപ്യൂട്ടി കമ്മീഷണര്‍
സാമ്പത്തികവര്‍ഷം 20ലക്ഷംരൂപയിലേറെ വിറ്റുവരവുള്ള സഹകരണസംഘങ്ങള്‍ ജിഎസ്‌ടി രജിസ്‌ട്രേഷന്‍ എടുക്കാന്‍ ബാധ്യസ്ഥമാണെന്നു കേന്ദ്രജിഎസ്‌ടി-കേന്ദ്ര സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ടു ചെയ്‌തു. കേരളഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണു ഡെപ്യൂട്ടി കമ്മീഷണര്‍ ഇതു വ്യക്തമാക്കിയത്. 2017ലെ കേന്ദ്രജിഎസ്‌ടിനിയമത്തിലെ 22(1)ലെ വ്യവസ്ഥകള്‍ പ്രകാരമാണിത്. സഹകരണസംഘങ്ങള്‍ നടത്തുന്ന ഗ്രൂപ്പ് നിക്ഷേപപദ്ധതികള്‍ ചിട്ടികളെപ്പോലെയാണെന്നും അതുകൊണ്ടു 18%ജിഎസ്‌ടി ബാധകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരുകൂട്ടം വരിക്കാര്‍ കാലപരിധി നിശ്ചയിച്ചുകൊണ്ടു ഒരു നിശ്ചിതതുക അടക്കാം എന്നു സമ്മതിച്ചുകൊണ്ടും നടത്തുന്ന ഇടപാടാണു ചിറ്റ്‌ഫണ്ട എന്നാണു ജിഎസ്‌ടി വകുപ്പിന്റെ നിലപാട്.
ചിറ്റ്‌ഫണ്ടില്‍ ചിട്ടിസല അഥവാ ചിട്ടിയുടെ മൊത്തംതുക എന്നത് എല്ലാവരിക്കാരും ഫിക്‌സഡ് ഡിസ്‌കൗണ്ടുകളൊന്നും കൂടാതെ ഒരു ഇന്‍സ്റ്റാള്‍മെന്റിനായി അടയ്‌ക്കുന്ന തുകയുടെ ആകെതുകയാണ്. സല കണക്കുകൂട്ടുന്നത് മാസപ്രീമിയത്തെ അഥവാ സംഭാവനയെ ചിട്ടിക്കാലാവധിയെ മാസാടിസ്ഥാനത്തില്‍ ഗുണിച്ചാണ്. അതുകൊണ്ട് അതു ജിഎസ്‌ടിക്കു വിധേയമാണ്. സഹകരണസംഘം സൗകര്യങ്ങളായും ബെനഫിറ്റുകളായും ബിസിനസ് കാലാവധിയില്‍ വരിക്കാര്‍ക്കു സേവനങ്ങള്‍ നല്‍കുന്നത് ഒരു `കണ്‍സിഡറേഷ’നോടെയാണ്. കണ്‍സിഡറേഷന്‍ അഥവാ പ്രതിഫലത്തിനുവേണ്ടി ചിട്ടി നടത്തുന്ന രീതിയില്‍തന്നെയാണു സഹകരണസംഘങ്ങള്‍ മാസനിക്ഷേപപദ്ധതികളും (എംഡിഎസ്) ഗ്രൂപ്പുനിക്ഷേപപദ്ധതികളും (ജിഡിഎസ്) നടത്തുന്നതെന്ന് ഡെപ്യൂട്ടികമ്മീഷണറുടെ റിപ്പോര്‍ട്ടിലുള്ളതായി ഇന്ത്യന്‍ എക്‌സ്‌പ്രസ് വാര്‍ത്തയിലുണ്ട്. അങ്ങനെ ലഭിക്കുന്ന തുക ജിഎസ്‌ടി ബാധകമാണെന്നാണു കാണപ്പെടുന്നതെന്നാണു ഡെപ്യൂട്ടി കമ്മീഷണറുടെ റിപ്പോര്‍ട്ട്‌്. പത്തനംതിട്ടയിലെ മൂന്നു സഹകരണസംഘങ്ങളിലെ നിക്ഷേപകരുടെ ഹര്‍ജിയിലാണ് കോടതി ഡെപ്യൂട്ടി കമ്മീഷണറുടെ റിപ്പോര്‍ട്ട് തേടിയത്.