ഗഹാന്‍ ഫീസുകള്‍ വര്‍ധിപ്പിച്ചു
ഗഹാന്‍, ഗഹാന്‍ റിലീസ് എന്നിവയുടെ ഫയലിങ് ഫീസ് വര്‍ധിപ്പിച്ചു. ഏപ്രില്‍ ഒന്നിനു പ്രാബല്യത്തില്‍ വരും. ഇതുസംബന്ധിച്ച അസാധാരണ ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ബുക്ക് ഒന്നില്‍ ഗഹാന്‍ ഫയലിങ് അഥവാ ഗഹാന്‍ റിലീസിന് രണ്ടുലക്ഷംരൂപയില്‍ കവിയാത്ത വായ്‌പക്ക് 100രൂപയും, രണ്ടുലക്ഷംമുതല്‍ 10ലക്ഷംവരെയുള്ള വായ്‌പക്ക് 200രൂപയും, 10ലക്ഷംമുതല്‍ 20ലക്ഷംവരെ 300 രൂപയും, 20ലക്ഷംമുതല്‍ 30ലക്ഷംവരെ 400 രൂപയും, 30ലക്ഷത്തിനു മുകളിലുള്ളതിന് 500 രൂപയും ആയിരിക്കും നിരക്ക്. പലിശ ഒഴികെയുള്ള വായ്‌പയുടെ അടിസ്ഥാനത്തിലാണു ഗഹാന്‍ റിലീസ് കണക്കാക്കുക. വായ്‌പത്തുകയുടെ അടിസ്ഥാനത്തില്‍ സ്ലാബുകളായി ഗഹാന്‍നിരക്കു നിശ്ചയിക്കുമെന്നു ബജറ്റില്‍ അറിയിച്ചിരുന്നു.