ഫണ്ട് ഇറോഷനും അറ്റനഷ്ടവും ഉള്ള സംഘങ്ങൾ ക്ഷാമബത്ത വർധന തിരിച്ചു പിടിക്കണം
ഫണ്ട് ഇറോഷൻ ഉള്ള സഹകരണ സ്ഥാപനങ്ങളും ഒടുവിലത്തെ മൂന്നു വർഷത്തിൽ രണ്ടു വർഷം അറ്റനഷ്ടം ഉള്ള സഹകരണ സ്ഥാപനങ്ങളും ക്ഷാമബത്ത വർധിപ്പിക്കുകയോ ക്ഷാമബത്ത കുടിശ്ശിക നൽകുകയോ ചെയ്തിട്ടുണ്ടെങ്കിൽ തിരികെ ഈടാക്കണമെന്നു സഹകരണ സംഘം രജിസ്ട്രാർ നിർദേശിച്ചു.ക്ഷാമ ബത്ത 20 22 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തോടെ സപ്തംബർ ഒന്നിനു വർധിപ്പിച്ചിരുന്നു.എന്നാൽ മേൽ പറഞ്ഞ രണ്ടു വിഭാഗം സ്ഥാപനങ്ങളും ഇപ്രകാരം ക്ഷാമബത്ത നൽകേണ്ടെന്നാണ് നിർദേശം.പല സ്ഥാപനവും നിക്ഷേപത്തിൽ നിന്നു ശമ്പളം നൽകുന്നതിനാലും നിഷേപം തിരിച്ചു കൊടുക്കാനാവാത്തതിനാലുമാണ് ഈ നിർദേശം. മേൽ പറഞ്ഞ വിഭാഗം സംഘങ്ങൾ ലാഭമാവുമ്പോൾ ധനസ്ഥിതി അനുസരിച്ചു ക്ഷാമബത്ത വർധനയും കുടിശ്ശികയും നൽകാം.