മല്‍സ്യത്തൊഴിലാളി സഹകരണസംഘ ക്ലസ്റ്ററുകള്‍ ആഴക്കടല്‍ മല്‍സ്യബന്ധനത്തിലേക്ക്
ആഴക്കടല്‍മല്‍സ്യബന്ധനരംഗത്തു പ്രവേശിച്ച് മഹാരാഷ്ട്രയിലെ മല്‍സ്യത്തൊഴിലാളിസഹകരണസംഘങ്ങളുടെ ക്ലസ്റ്ററുകള്‍ ശ്രദ്ധനേടുന്നു. മല്‍സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍മല്‍സ്യബന്ധനത്തിനായി രണ്ടു ട്രോളറുകള്‍ കേന്ദ്രസഹകരണമന്ത്രികൂടിയായ കേന്ദ്രആഭ്യന്തരമന്ത്രി കഴിഞ്ഞദിവസം മാസഗോണ്‍ഡോക്കില്‍ നീറ്റിലിറക്കിയിരുന്നു.ഇതെത്തുടര്‍ന്നു റെയ്‌ഗഡ്‌ജില്ലയിലെ ഫിഷറീസ് സഹകരണക്ലസ്റ്റര്‍ കേന്ദ്രഫിഷറീസ്വകുപ്പ് സെക്രട്ടറി ഡോ. അഭിലാഷ് ലിഖി സന്ദര്‍ശിച്ചു. മല്‍സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ സഹകരണമേഖലവഴി കൂടുതലായി എന്തൊക്കെ ചെയ്യാനാവുമെന്നു പഠിക്കുകയാണ് ഉദ്ദേശ്യം. 156പ്രാഥമികമല്‍സ്യത്തൊഴിലാളിസഹകരണസംഘങ്ങളിലും ഒമ്പതുമല്‍സ്യക്കര്‍ഷകഉല്‍പാദകസ്ഥാപനങ്ങളിലും (എഫ്‌എപ്പിഒ) നിന്ന് 251 പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രധാനമന്ത്രിമല്‍സ്യസമ്പദയോജന(പിഎംഎംഎസ്‌വൈ), ഫിഷറീസ് അടിസ്ഥാനസൗകര്യവികസനനിധി (എഫ്‌ഐഡിഎഫ്) എന്നിവയിലൂടെ ഫിഷറീസ്‌ക്ലസ്റ്റര്‍ പ്രവര്‍ത്തനങ്ങളെ സഹായിക്കുമെന്ന് ലിഖി പറഞ്ഞു. കേന്ദ്രസഹകരണമന്ത്രാലയവും ഫിഷറീസ് വകുപ്പും സംയുക്തടാസ്‌ക്‌ഫോഴ്‌സ് രൂപവല്‍കരിച്ചിട്ടുണ്ട്. രാജ്യത്തെ ഫിഷറീസ് സഹകരണസംഘങ്ങളെ ശക്തിപ്പെടുത്തലാണു ലക്ഷ്യം. റെയ്‌ഗഡ്‌ജില്ലയിലെ എല്ലാതാലൂക്കിലും മല്‍സ്യസമ്പദയോജനയെപ്പറ്റി ബോധവല്‍കരിക്കാന്‍ ക്ലാസ്സുകളും പരിശീലനങ്ങളും പരാതിപരിഹാരക്യാമ്പുകളും നടത്താന്‍ ലിഖി ദേശീയഫിഷറീസ് വികസനബോര്‍ഡിനോടു (എന്‍എഫ്‌ഡിബി) നിര്‍ദേശിച്ചു. ഫിഷറീസ്‌മൂല്യശൃംഖലയുടെ വളര്‍ച്ചക്കു ക്ലസ്റ്ററായി പ്രവര്‍ത്തിക്കേണ്ടതു പരമപ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. കയറ്റുമതിയും അടിസ്ഥാനസൗകര്യങ്ങളും പണലഭ്യതയും വിപണികളും വര്‍ധിപ്പിക്കാന്‍ നൂതനതന്ത്രങ്ങള്‍ രൂപപ്പെടുത്തണം. ഇന്‍ലാന്റ് ഫിഷറീസ് ജോയിന്റ് സെക്രട്ടറി സാഗര്‍ മെഹ്‌റ, മറൈന്‍ഫിഷറീസ് ജോയിന്റ് സെക്രട്ടറി നീതു കുമാരി, ദേശീയഫിഷറീസ് വികസനബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. പി.കെ. ബെഹ്‌റ എന്നിവര്‍ ഓണ്‍ലൈനായി ചര്‍ച്ചയില്‍ പങ്കടുത്തു. റെയ്‌ഗഡ് ജില്ലാകളക്ടര്‍ കിഷന്‍ റാവു ജവാലെ, മഹാരാഷ്ട്ര ഫിഷറീസ് കമ്മീഷണര്‍ കിഷോര്‍ ടവാഡോ തുടങ്ങിയവരും എന്‍.സിഡി.സി, എംപിഇഡിഎ, നബാര്‍ഡ്, ഐസിഎആര്‍ തുടങ്ങിയസ്ഥാപനങ്ങളുടെയും വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും മല്‍സ്യമേഖലാസ്ഥാപനങ്ങളുടെയും പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.


