തിരഞ്ഞെടുപ്പു നടക്കേണ്ട സംഘങ്ങളുടെ കാലാവധി മൂന്നുമാസംകൂടി നീട്ടി

Moonamvazhi

2026 മാര്‍ച്ച്‌ 23നും ജൂണ്‍ 20നുമിടക്കു തിരഞ്ഞെടുപ്പു നടക്കേണ്ട സഹകരണസംഘങ്ങളുടെയും സര്‍ക്കിള്‍സഹകരണയൂണിയനുകളുടെയും ഭരണസമിതികളുടെ കാലാവധി മൂന്നുമാസംകൂടി നീട്ടി. തിരഞ്ഞെടുപ്പിനുവേണ്ട നടപടികള്‍ ആരംഭിച്ചെങ്കിലും പൂര്‍ത്തിയായിട്ടില്ലാത്തവയ്‌ക്കും ഇതു ബാധകമാണ്‌. നിയമസഭാതിരഞ്ഞെടുപ്പില്‍ സഹകരണവകുപ്പുദ്യോഗസ്ഥര്‍ക്കു ജോലിയുണ്ടാകുമെന്നതിനാല്‍, ഇവയിലെ തിരഞ്ഞെടുപ്പുജോലി നിര്‍വഹിക്കാനായേക്കില്ലെന്ന രജിസ്‌ട്രാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്‌. തിരഞ്ഞെടുപ്പു നടത്താന്‍ കോടതിനിര്‍ദേശമുണ്ടെങ്കില്‍ ഇതു കോടതിയുടെ ശ്രദ്ധയില്‍ പെടുത്തണം. തദ്ദേശത്തിരഞ്ഞെടുപ്പുകാലത്തും 90ദിവസത്തേക്കു നീട്ടിയിരുന്നു. ഇതോടെ മേല്‍പറഞ്ഞ ഭരണസമിതികളുടെ കാലാവധി ആറുമാസത്തേക്കു നീട്ടപ്പെട്ടു. തങ്ങളുടെതല്ലാത്ത കാരണത്താല്‍ യഥാസമയം തിരഞ്ഞെടുപ്പു നടത്തിയില്ലെങ്കിലുണ്ടാകുന്ന അയോഗ്യതകളിലും നടപടിയിലുംനിന്നു ഭരണസമിതിയംഗങ്ങളെ മുക്തരാക്കാന്‍ അസാധാരണഗസറ്റ്‌ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

Moonamvazhi

Authorize Writer

Moonamvazhi has 1028 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!