ഗ്രാമീണ കരകൗശല കൈവേലക്കാര്‍ക്കായി നബാര്‍ഡിന്റെ ഇ-കോമേഴ്‌സ് സംവിധാനം
ഗ്രാമീണ കരകൗശല കൈവേലക്കാര്‍ക്കും ഉല്‍പാദകര്‍ക്കുമായി ദേശീയ കാര്‍ഷിക ഗ്രാമവികസനബാങ്കിന്റെ (നബാര്‍ഡ്) മുന്‍കൈയില്‍ ഇ-കോമേഴ്‌സ് സംവിധാനം. ഇവരുടെ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈനില്‍ കാണിക്കാനും രാജ്യത്തും വിദേശങ്ങളിലും വില്‍ക്കാനുമാണിത്.
ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ നടന്ന ഗ്രാമീണഭാരതമഹോല്‍സവത്തില്‍ നബാര്‍ഡ് ഇ-കോമേഴ്‌സ് ഹബ് സ്ഥാപിച്ചു. ആറുദിവസത്തെ മഹോല്‍സവത്തില്‍ ഒ.എന്‍.ഡി.സി.യില്‍ (ഡിജിറ്റല്‍ വ്യാപാരത്തിനുള്ള തുറന്ന ശൃംഖല) രണ്ട് ഉല്‍പാദകര്‍ തങ്ങളുടെ ഉല്‍പന്നങ്ങളുടെ ലൈവ് പ്രദര്‍ശനം നടത്തി. 25 ഉല്‍പാദകര്‍ ശൃംഖലയില്‍ പങ്കാളികളായി. 41 വ്യാപാരപദ്ധതിനിര്‍ദേശങ്ങള്‍ പരിഗണനയിലാണ്. നബാര്‍ഡും ധനകാര്യസേവനവകുപ്പും കേന്ദ്രസര്‍ക്കാരും ചേര്‍ന്നാണു ഗ്രാമീണഭാരതമഹോല്‍സവം സംഘടിപ്പിച്ചത്.