ഡിഎന്‍എസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ ലക്‌ചറര്‍ ഒഴിവുകള്‍
ദേശീയ സഹകരണ പരിശീലനകൗണ്‍സിലിന്റെ (എന്‍സിസിടി) ഘടകമായ പാറ്റ്‌ന ശാസ്‌ത്രിനഗറിലെ ഡിഎന്‍എസ് റീജണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ ലക്‌ചററുടെ മൂന്ന് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മേഖല: സഹകരണം/ കാര്‍ഷികസാമ്പത്തികശാസ്‌ത്രം/കമ്പ്യൂട്ടര്‍ സയന്‍സ്/കോമേഴ്‌സ്-അക്കൗണ്ടസ് ആന്റ് ഓഡിറ്റ്/ നിയമം/അനുബന്ധവിഷയങ്ങള്‍. മൂന്നുവര്‍ഷത്തേക്കായിരിക്കും നിയമനം. അഞ്ചുവര്‍ഷംവരെ നീട്ടിയേക്കാം. താല്‍പര്യമുള്ളവര്‍ ഉടന്‍ നിര്‍ദിഷ്ടമാതൃകയിലുള്ള അപേക്ഷ സ്വയംസാക്ഷ്യപ്പെടുത്തിയ രേഖകളോടൊപ്പം അയക്കണം.സഹകരണം/ കാര്‍ഷികസാമ്പത്തികശാസ്‌ത്രം, കോമേഴ്‌സ്-അക്കൗണ്ട്‌സ് ആന്റ് ഓഡിറ്റ് ആന്റ് ലോ, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗങ്ങളില്‍ ഓരോ ഒഴിവാണുള്ളത്. ശമ്പളം 40000രൂപ മുതല്‍ 90000രൂപ വരെ. യോഗ്യത: സഹകരണം/ കൃഷി/എം.സി.എ അല്ലെങ്കില്‍ എംടെക്/ കോമേഴ്‌സേ്/ നിയമം എന്നിവയിലൊന്നില്‍ 55ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദാനന്തരബിരുദം, നെറ്റ് അല്ലെങ്കില്‍ തത്തുല്യഅംഗീകൃതപരീക്ഷാവിജയം (സംസ്ഥാന എലിജിബിലിറ്റി ടെസ്റ്റ ്‌സ്ലെറ്റ്/ സെറ്റ്) 2009നും 2016നും മധ്യേ പിഎച്ച്‌ഡി എടുത്തവരും 2009നകം പിഎച്ചഡിക്കു രജിസ്റ്റര്‍ ചെയ്‌തവരും നെറ്റ് നേടിയിരിക്കണമെന്നില്ല. ഏതെങ്കിലും പ്രമുഖസ്ഥാപനത്തില്‍ രണ്ടുവര്‍ഷത്തെ അധ്യാപനപരിചയം. ബന്ധപ്പെട്ട വിഷയത്തിലോ അനുബന്ധവിഷയത്തിലോ പിഎച്ച്‌ഡി ഉള്ളത് അഭികാമ്യം. അപേക്ഷാമാതൃകയും കൂടുതല്‍ വിവരങ്ങളും www.dnsricmpatna.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. സ്ഥാപനത്തിന്റെ വിലാസം ഡി.എന്‍.എസ്. റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റ്, ശാസ്‌ത്രിനഗര്‍, പാറ്റ്‌ന – 800023.



 
							 
							 
							 
							