ഡിജിറ്റൽ കെ വൈ സി ഭിന്നശേഷി സൗഹൃദമാക്കാനുള്ള സുപ്രീം കോടതി നിർദേശങ്ങൾ നടപ്പാക്കണം:ആർ ബി ഐ
ഡിജിറ്റൽ കെ വൈ സി ഭിന്നശേഷി സൗഹൃദമാക്കാനുള്ള സുപ്രീം കോടതി നിർദേശങ്ങൾ നടപ്പാക്കണം:ആർ ബി ഐഭിന്നശേഷിക്കാർക്ക്,പ്രത്യേകിച്ച്, കാഴ്ച പ്രശ്നമുള്ളവർക്കു ഡിജിറ്റൽ കെവൈസി പ്രാപ്യതയ്ക്കായുള്ള സുപ്രീം കോടതിയുടെ ഏപ്രിൽ 30 ലെ വിധിയിലെ നിർദേശങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ നടപടികൾ എടുക്കണമെന്ന് റിസർവ് ബാങ്ക് നിർദേശിച്ചു. ബാങ്കുകൾ അടക്കമുള്ള റെഗുലേറ്റിങ് സ്ഥാപനങ്ങൾക്കാണു നിർദേശം. കേന്ദ്രസർക്കാരും റിസർവ് ബാങ്കും ഉൾപ്പെടെ ഒമ്പതു സ്ഥാപനങ്ങളെ എതിർകക്ഷികളാക്കി നൽകിയ രണ്ടു ഹർജികൾ ഒരുമിച്ചു പരിഗണിച്ചാണു സുപ്രീംകോടതി ഉത്തരവ്.ആസിഡ്ആക്രമണത്തിൽ കണ്ണിനു ഗുരുതരമായി പൊള്ളലേറ്റ ചിലരും പൂർണ അന്ധത ബാധിച്ച ഒരു വ്യക്തിയുമാണു ഹർജിക്കാർ. ഇത്തരക്കാർക്കു വിവിധ സേവനങ്ങളും സംവിധാനങ്ങളും കിട്ടാൻ ഇറക്കുന്ന മാനദണ്ഡങ്ങൾ റെഗുലേറ്ററി സ്ഥാപനങ്ങൾ ഉറപ്പായി പാലിക്കണമെന്നു വിധിയിലുണ്ട്.ഇതിനായി സർക്കാർ സ്ഥാപനങ്ങൾ ക്കുo സ്വകാര്യ സ്ഥാപനങ്ങൾക്കും നിർദേശം നൽകണം.എതിർകക്ഷികളായ മന്ത്രാലയങ്ങളും സ്ഥാപനങ്ങളുമാണു നിർദേശം നൽകേണ്ടത്.ഇതിനായി ഡിജിറ്റൽ പ്രാപ്യ താപാലനച്ചുമതലയുള്ള എല്ലാ വകുപ്പിലും നോഡൽ ഓഫീസറെ നിയമിക്കണം.
എല്ലാ റെഗുലേറ്ററി സ്ഥാപനങ്ങളും യഥാസമയം പ്രാപ്യത ഓഡിറ്റ് ചെയ്യണം. യോഗ്യരായ പ്രൊഫഷണലുകളെക്കൊണ്ടാണ് ഓഡിറ്റ് നടത്തേണ്ടത്. പുതിയ ഫീച്ചറുകളുമായി ആപ്പോ വെബ്സൈറ്റോ ഉണ്ടാക്കമ്പോൾ അന്ധരായ വ്യക്തികളെക്കൊണ്ടു പരിശോധിച്ച് അവർക്കും ഉപയോഗിക്കാൻ പറ്റുമെന്ന് ഉറപ്പാക്കണം.ലൈവ് നസ്സുംലൈവ് ഫോട്ടോഗ്രാഫും എടുക്കുമ്പോൾ അന്ധതയുള്ള വരുടെ പങ്കാളിത്തവും ഉപയോഗ സൗകര്യവും ഉറപ്പാക്കാൻ റിസർവ് ബാങ്ക് മാർഗ നിർദേശങ്ങൾ നൽകണം. ഡിജിറ്റൽ കെവൈസി /ഇ കെവൈസി എടുക്കുമ്പോൾ ഇത് പാലിക്കാനാണു നിർദേശം നൽകേണ്ടത്.
ഭിന്നശേഷിയുള്ള ഉപയോക്താവിന്റെ കാര്യത്തിൽ ഭിന്നശേഷിയുടെ ഇനവും ശതമാനവും പ്രതിഫലിക്കുന്ന വിധത്തിലായിരിക്കണം കെ വൈസിമാ തൃകകളും കസ്റ്റമർ അക്വിസിഷൻ ഫോമുകളും. അക്കൗണ്ട് രേഖകളിലും ഇത് ഉൾപ്പെടുത്തണം.ഡി ജി റ്റൽ കെവൈസി എടുക്കുമ്പോൾ വിരലടയാള ഇമേജ് അംഗീകരിക്കണം. ഒടി പി അധിഷ്ഠിത ഇകെവൈസിഓഥന്റിക്കേഷൻ ( മുഖാമുഖം) നടത്തൽ വിപുലമാക്കാനുള്ള ബൃഹത്നിർദേശങ്ങൾ റിസർവ് ബാങ്ക് നൽകണം.കടലാസ് അധിഷ്ഠിത കെ വൈസി തുടരണം.കാഴ്ചക്കും കേൾവിക്കും പ്രശ്നമുള്ള വർക്കായി ലാംഗ്വേജ് ഇന്റർ പ്രിട്ടേഷൻ, ക്ലോസ്ഡ് ക്യാപ്ഷൻസ്, ഓഡിയോ വിവരണങ്ങൾ എന്നിവക്കുള്ള ഓപ്ഷൻ നൽകണം.
ബ്രെയിലി,എളുപ്പം വായിക്കാവുന്ന ഫോർമാറ്റുകൾ,ശബ്ദാധിഷ്ഠിത സേവനങ്ങൾ എന്നിവയുള്ള ഫോർമാറ്റു കൾ ഉണ്ടാക്കണം.സർക്കാർ വിജ്ഞാപനങ്ങളും സേവനങ്ങളും എല്ലാ വരെയും അറിയിക്കാനാണിത്.
വിവര – ആശയ വിനിമയ സാങ്കേതിക വിദ്യാ ഉൽപന്നങ്ങൾക്കുള്ള ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റർഡ് സിന്റെ പ്രാപ്യ താമാനദണ്ഡങ്ങൾ ഉപകര ണങ്ങളും വെബ്സൈറ്റുകള ആപ്പുക ളും സോഫ്റ്റുവെയറുകളും ഉണ്ടാക്കുമ്പോഴും രുപ കൽപന ചെയ്യുമ്പോഴും പാലിക്കണം’
ഭിന്നശേഷിക്കാർക്കുസൗ കര്യപ്പെടുന്ന വിധത്തിലായിരിക്കണം ഈ ൺലൈൻ സേവനങ്ങൾ . ഇ-ഗവൺമെന്റ് പ്ലാറ്റുഫോമുകൾ, ഡിജിറ്റലായി പണമടക്കാനുള്ള സംവിധാനങ്ങൾ,ഇ-ലോഞ്ചിങ് പ്ലാറ്റ്ഫോമുകൾ എന്നിവക്ക് ഇതു ബാധകമാണ്.എല്ലാ വെബ്സൈറ്റും ആപ്പും പി ജി റ്റൽ പ്ലാറ്റ്ഫോമുകളും വെബ് ഉള്ളടക്ക പ്രാപ്യ താമാർഗ നിർദേശങ്ങൾ (ഡബ്ലിയു സി എ ജി 2.1 )അനുസരിച്ചായിരിക്കണം.മറ്റു ദേശീയ നിലവാര മാനദണ്ഡങ്ങളും പാലിക്കണം.അച്ചടി – ഇലക്ട്രോണിക് മാധ്യമങ്ങൾ ഭിന്നശേഷിക്കാർക്കു പ്രാപ്യമായിരിക്കണമെന്ന ആർ പി ഡബ്ലിയു ഡി നിയമം 2016ലെ 46ാം വകുപ്പ് എല്ലാ സർക്കാർ വെബ്സൈറ്റുകളും നിർബന്ധമായി നടപ്പാക്കണം.
ഒരു റെഗുലേറ്റഡ് സ്ഥാപനത്തിൽ കെവൈസി ചെയ്താൽ അതു മറ്റുള്ളവയിൽ പങ്ക വയ്ക്കാൻമാർഗനിർദേശം തയ്യാറാക്കണം. കേന്ദ്ര കെവൈസി രജിസ്ട്രി വഴിയാണ് ഇതു പങ്കു വയ്ക്കേണ്ടത്.
ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ അറിയിക്കാനായി പരാതിപരിഹാര സംവിധാനം രൂപവൽക്കരിക്കണം.
പ്രാപ്യതാ പ്രശ്നങ്ങൾ മൂലം നടപടിപൂർത്തിയാക്കാനാവാതെ. കെവൈസി അപേക്ഷ നിരസിക്ക പ്പെട്ടാൽ പുനപ്പരിശോധിക്കാൻ സംവിധാനം വേണം. ഓട്ടോമേറ്റഡ് ആയ ഇത്തരം നിരസിക്കലുകൾ ഓരോന്നായി പരിശോധിച്ച് അപേക്ഷ അംഗീകരിക്കാൻ ഒരു ഓഫീസറെ ചുമതലപ്പെടുത്തണം.
ഭിന്നശേഷി ക്കാർക്കായി ഹെൽപ് ലൈനുകൾ രൂപവൽക്കരിക്കുകയും കെവൈസി പൂർത്തിയാക്കാൻ ഓരോ ഘട്ടത്തിലും ശബ്ദസഹായമോ വിഡിയോ സഹായമോ നൽകുകയും വേണം.
ഡിജിറ്റൽ കെ വൈസി/ഇ കെവൈസിസൗകര്യങ്ങളെപ്പറ്റി പ്രചാരണവും അച്ചടി – ദൃശ്യമാധ്യമ – സമൂഹമാധ്യമപ്പരസ്യവും നടത്തണം.ഇതുസംബന്ധിച്ച വിവരങ്ങൾ പ്രചരിപ്പിക്കാനും പ്രദർശിപ്പിക്കാനും നിർദേശിക്കണം.
ഉദ്യോഗസ്ഥർക്കുള്ള ഇ-പഠന സാമഗ്രികളിൽ ഭിന്നശേഷി ബോധവൽകരണവും പരിശീലനവും ഉൾപ്പെടുത്തണം.
സുപ്രീം കോടതിയുടെ ഉത്തരവ് ഉൾപ്പെടെ റിസർവ് ബാങ്ക് നൽകുന്ന മാർഗ നിർദേശങ്ങളും വിജ്ഞാപനങ്ങളും നിർദേശങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തേണ്ടതു റിസർവ് ബാങ്കിന്റെ ഉത്തരവാദിത്വമാണെന്നും വിധിയിലുണ്ട്.
ജസ്റ്റിസുമാരായ ജെ.ഡി പർദി വാലയും ആർ.മഹാദേവനും ഉൾപ്പെട്ട ബെഞ്ചിന്റെ താണ് ഉത്തരവ്.പ്രഗ്യാ പ്രസൂനും മറ്റു ചിലരും ചേർന്നു നൽകിയതും അമർ ജെയിൻ നൽകിയതുമായ രണ്ടു ഹർജി കൾ ഒരുമിച്ചു പരിഗണിച്ചാണ് ഉത്തരവ്.ആദ്യഹർജിയിലെ ഹർജിക്കാർ ആസിഡ് ആക്രമണത്തിൽ മുഖത്തിനു രൂപ ദേദം വരികയും കണ്ണിനു ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തവരാണ്.രണ്ടാമത്തെ ഹർജി നൽകിയതു പൂർണമായി അന്ധത ബാധിച്ച വ്യക്തിയാണ്. ഡിജിറ്റൽ കെവൈസി/ഇ കെവൈസി /വീഡിയോ കെവൈസിനടപടികളിൽ തങ്ങളെപ്പോലുള്ള വർക്കു സൗകര്യപ്രദമായ ബദൽ മാർഗങ്ങൾക്കു നിർദേശം നൽകണമെന്നഭ്യർഥിച്ചാണു ഹർജികൾ നൽകിയത്.
കേന്ദ്രസർക്കാർ,റിസർവ് ബാങ്ക്, ടെലികോം റെഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യ, ടെലികമ്മൂണിക്കേഷൻ വകുപ്പ്, സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ, പെൻഷൻ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിട്ടി,ഇൻഷൂറൻസ് റെഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിട്ടി ഓഫ് ഇന്ത്യ തുടങ്ങി ഒമ്പത് സ്ഥാപനങ്ങളാണ് എതിർകക്ഷികൾ .