ഡയറിമേഖലയില്‍ കേന്ദ്രം മൂന്നു മള്‍ട്ടിസ്‌റ്റേറ്റ്‌ സംഘങ്ങള്‍ സ്ഥാപിക്കും

Moonamvazhi

ഡയറിമേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ മൂന്നു മള്‍ട്ടിസ്റ്റേറ്റ്‌ സഹകരണസംഘങ്ങള്‍ രൂപവല്‍ക്കരിക്കും. കാലിത്തീറ്റ ഉല്‍പാദനം, രോഗനിയന്ത്രണം, കൃത്രിമബീജസങ്കലനം എന്നിവയ്‌ക്കുള്ളതായിരിക്കും ആദ്യസംഘം. ചാണകവും അതുകൊണ്ടുള്ള ഉല്‍പന്നങ്ങളും കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള മാതൃകകള്‍ സൃഷ്ടിക്കുന്നതായിരിക്കും രണ്ടാം സംഘം. ചത്തകന്നുകാലികളുടെ അവശിഷ്ടങ്ങള്‍ മലിനീകരണം ഒഴിവാക്കി പുനരുപയോഗിക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കുന്നതായിരിക്കും മൂന്നാംസംഘം. കേന്ദ്രസഹകരണമന്ത്രി അമിത്‌ഷാ, സഹകരണസെക്രട്ടറി ആശിഷ്‌ ഭൂട്ടാനി, മൃഗസംരക്ഷണവകുപ്പുസെക്രട്ടറി അല്‍കാ ഉപാധ്യായ, സഹകരണവകുപ്പുസഹമന്ത്രിമാരായ ക്രിഷന്‍പാല്‍, മുരളീധര്‍ മോഹോല്‍, എന്‍ഡിഡിബി ചെയര്‍മാന്‍ഡോ. മനീഷ്‌ ഷാ, നബാര്‍ഡ്‌ ചെയര്‍മാന്‍ ഷാജി കെ.വി. എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ഇതിനു ധാരണയായി. രണ്ടാംധവളവിപ്ലവത്തെയും സുസ്ഥിര-പുനരുപയോഗങ്ങളെയും സഹായിക്കലാണു ലക്ഷ്യം.

Moonamvazhi

Authorize Writer

Moonamvazhi has 366 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!