സഹകരണസര്‍വകലാശാലയില്‍ റിസര്‍ച്ച് അസോസിയേറ്റ് ഒഴിവ്
ഗുജറാത്തിലെ ആനന്ദ് ഗ്രാമീണമാനേജ്‌മെന്റ് ഇന്‍സ്‌റ്റിറ്റിയൂട്ട് (ഇര്‍മ) കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദേശീയസഹകരണസര്‍വകലാശാലയായ ത്രിഭുവന്‍ സഹകാരി യൂണിവേഴ്‌സിറ്റിയില്‍ റിസര്‍ച്ച് അസോസിയേറ്റിന്റെ ഒഴിവുണ്ട്. സാമ്പത്തികപങ്കാളിത്തത്തിനായുള്ള ആക്‌സിസ്‌ബാങ്ക് ചെയറിനുവേണ്ടിയാണിത്. സാമ്പത്തികശാസ്‌ത്രത്തെയും വികസനത്തെയും സാമ്പത്തികപങ്കാളിത്തത്തെയും കുറിച്ചു വിവരം ശേഖരിക്കല്‍, വിശകലനം, കേസ്‌പഠനങ്ങള്‍, റിപ്പോര്‍ട്ടു തയ്യാറാക്കല്‍, സമ്മേളനങ്ങളും ശില്‍പശാലകളും പ്രഭാഷണങ്ങളും മറ്റും സംഘടിപ്പിക്കല്‍, ഗ്രാമങ്ങളില്‍ സര്‍വേകളും അഭിമുഖങ്ങളും ഗ്രൂപ്പുചര്‍ച്ചകളും നടത്തല്‍, റിപ്പോര്‍ട്ടിങ് ഓഫീസറുമായി ധാരണയിലെത്തിയ കാര്യങ്ങളില്‍ സ്വതന്ത്രഗവേഷണം എന്നിവയാണു ജോലികള്‍. സാമൂഹികശാസ്‌ത്രങ്ങളിലോ സാമ്പത്തികശാസ്‌ത്രത്തിലോ ബാങ്കിങ് ആന്റ് ഫിനാന്‍സിലോ വികസനപഠനങ്ങളിലോ സ്ഥിതിവിവരശാസ്‌ത്രത്തിലോ, ബിരുദാനന്തരബിരുദമോ പിഎച്ച്‌ഡിയോ എംബിഎയോ പിജിഡിബിഎമ്മോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഗുണപരവും ഗണിതപരവുമായ വിശകലനങ്ങള്‍ നടത്താനും ഇംഗ്ലീഷില്‍ നന്നായി എഴുതാനും കഴിവുണ്ടായിരിക്കണം. ഗവേഷണം, വിവരവിശകലനം, റിപ്പോര്‍ട്ടുതയ്യാറാക്കല്‍ എന്നിവയില്‍ പരിചയമുള്ളവര്‍ക്കു മുന്‍ഗണന. പ്രായപരിധി 35വയസ്സ്. ന്യൂനപക്ഷങ്ങള്‍, ഭിന്നലിംഗക്കാര്‍, പട്ടികജാതിക്കാര്‍, പട്ടിക്കവര്‍ഗക്കാര്‍. മറ്റുപിന്നാക്കസമുദായക്കാര്‍, ഭിന്നസേഷിക്കാര്‍ എന്നിവര്‍ക്കു നയങ്ങളും ചട്ടങ്ങളും പ്രകാരമുള്ള ഇളവുകളുണ്ടാകും. 11മാസത്തെ കരാര്‍നിയമനമാണ്. മികവിന്റെയും ഫണ്ടിന്റെയും ആവശ്യത്തിന്റെയും അടിസ്ഥാനത്തില്‍ കരാര്‍ നീട്ടിയേക്കാം. പ്രതിഫലം മാസം അരലക്ഷംരൂപ. താല്‍പര്യമുള്ളവര്‍ നവംബര്‍ 30നകം https://www.irma.ac.in/careers/careers.phphttps://www.irma.ac.in/careers/careers.php ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരം https://irma.ac.inhttps://irma.ac.in ല്‍ കിട്ടും.


