സഹകരണ പരീക്ഷബോർഡിന്റെ ഫെബ്രുവരി-മാർച്ച് പരീക്ഷകൾക്ക് പുതിയ ചട്ട വിജ്ഞാപനം ബാധകമല്ല
സഹകരണ പരീക്ഷാബോർഡ് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടത്തുന്ന പരീക്ഷകൾക്ക് 2024 ഡിസംബർ 31നു വിജ്ഞാപനം ചെയ്ത കേരളസഹകരണസംഘം (രണ്ടാം ഭേദഗതി)ചട്ടങ്ങൾ 2024ലെ വിപുലമായ വിജ്ഞാപനം ബാധകമല്ലെന്ന് പരീക്ഷബോർഡ് അറിയിച്ചു. .പാലക്കാട് എഫ് 1647നമ്പർ ഒറ്റപ്പാലം സഹകരണഅർബൻ ബാങ്കിലെ ജനറൽ മാനേജർ (17/2024) തസ്തികയിലേക്കു ഫെബ്രുവരി എട്ടിനു നടക്കുന്ന പരീക്ഷ ഒ എം ആർ പരീക്ഷ ആയിരിക്കും.