സഹകരണപെന്‍ഷന്‍മസ്റ്ററിങ് ജീവന്‍രേഖവഴിയാക്കാന്‍ മൂന്നുമുതല്‍ സിറ്റിങ്
സഹകരണപെന്‍ഷന്‍കാരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണം ജീവന്‍രേഖ വഴിയാക്കുന്നതിന്റെ ഭാഗമായി പെന്‍ഷന്‍ബോര്‍ഡ് 2025 ജനുവരി മൂന്നുമുതല്‍ സിറ്റിങ് നടത്തും. വയനാട് ജില്ലക്കായുള്ള സിറ്റിങ് മൂന്നിനു കല്‍പ്പറ്റ സര്‍വീസ് സഹകരണബാങ്ക് ഹാളിലും നാലിനു മാനന്തവാടി ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണബാങ്ക് ഹാളിലുമാണ്. കാസര്‍ഗോഡ് ജില്ലയിലെ സിറ്റിങ് ആറിനു കേരളബാങ്ക് ഹാളിലും ഏഴിനു നീലേശ്വരം സര്‍വീസ് സഹകരണബാങ്ക് ഹാളിലും നടത്തും. കണ്ണൂര്‍ജില്ലയിലെ സിറ്റിങ് എട്ടിനു തളിപ്പറമ്പ് സര്‍വീസ് സഹകരണബാങ്ക് ഹാളിലും ഒമ്പതിനും പത്തിനും കണ്ണൂര്‍ ടൗണ്‍സര്‍വീസ് സഹകരണബാങ്ക് ഹാളിലും നടത്തും. മറ്റുജില്ലകളിലെ സിറ്റിങ് തിയതി പിന്നീട് അറിയിക്കും. മസ്റ്ററിങ് സംബന്ധിച്ച ബുദ്ധിമുട്ടുകള്‍ ബയോമെട്രിക് മസ്റ്ററിങ്ങോടെ പരിഹരിക്കപ്പെടും എന്നാണു പ്രതീക്ഷ.
പെന്‍ഷന്‍ബോര്‍ഡ് തയ്യാറാക്കിയ പ്രൊഫോമയോടൊപ്പം ആധാറിന്റെ പകര്‍പ്പും വച്ചാണു രേഖകള്‍ സമര്‍പ്പിക്കേണ്ടത്. പി.പി.ഒ.നമ്പര്‍, പേര്, ജനനത്തിയതി, വയസ്സ്, സ്ത്രീയോ പുരുഷനോ ഭിന്നലിംഗവ്യക്തിയോ എന്ന കാര്യം, മേല്‍വിലാസം, ജില്ല, തദ്ദേശസ്വയംഭരണസ്ഥാപനം, ഇത് പഞ്ചായത്തോ മുനിസിപ്പാലിറ്റിയോ കോര്‍പറേഷനോ എന്ന വിവരം, പോസ്‌റ്റോഫീസ്, പിന്‍കോഡ്, ആധാര്‍നമ്പര്‍, മൊബൈല്‍ഫോണ്‍നമ്പര്‍, പെന്‍ഷന്‍അനുവദിച്ച തിയതി, പെന്‍ഷന്‍ ലഭിച്ചു തുടങ്ങിയ തിയതി, പെന്‍ഷന്‍നിരക്ക്, ബാങ്ക് അക്കൗണ്ട് നമ്പര്‍, ബാങ്കിന്റെ പേര്, ബാങ്ക്ശാഖയുടെ പേര്, ഐ.എഫ്.എസ്. കോഡ് എന്നിവയും സത്യപ്രസ്താവനയും രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയതായുള്ള ബാങ്ക്/സംഘത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ/ഗസറ്റഡ് ഓഫീസറുടെ പ്രസ്താവനയുമാണ് അപേക്ഷാ പ്രൊഫോമയിലുള്ളത്. സര്‍ക്കാരിന്റെ സാമൂഹ്യസുരക്ഷാപെന്‍ഷന്‍ ബയോമെട്രിക്‌സംവിധാനമാണു ജീവന്‍രേഖ. ഇതിലേക്കു സേവന പോര്‍ട്ടല്‍വഴി മേല്‍പറഞ്ഞ വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. പെന്‍ഷന്‍കാര്‍ സേവനമനുഷ്ഠിച്ചിരുന്ന ബാങ്ക്/സംഘം രേഖകള്‍ ശേഖരിച്ച് അതിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍./ കേരളബാങ്ക് മാനേജര്‍/ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ ശേഖരിക്കുന്നതിനാണ് ബോര്‍ഡ് സിറ്റിങ് ആരംഭിക്കുന്നത്. അപേക്ഷാപ്രൊഫോമ ഇതോടൊപ്പം.Pension mustering Application-1