കണ്ണൂക്കരയിൽ സഹകരണ നീതി മെഡിക്കൽ ലാബ് തുടങ്ങി
വടകര ബ്ലോക്ക് എംപ്ലോയീസ് സഹകരണസംഘം കണ്ണൂക്കര ടൗണിൽ ആരംഭിച്ച നീതി മെഡിക്കൽ ലാബിന്റെ ഉദ്ഘാടനം ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് .പി.ശ്രീജിത്ത് നിർവ്വഹിച്ചു. സംഘം പ്രസിഡന്റ് കെ. ശശികുമാർ അധ്യക്ഷനായി.സെക്രട്ടറി കെ. അനീഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.ലാബ് ഉപകരണങ്ങളുടെ സ്വിച്ച് ഓൺ കർമ്മം സഹകരണസംഘം വടകര അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ പി.ഷിജു നിർവ്വഹിച്ചു. ഹെൽത്ത് സെൻ്ററിന് വാട്ടർ ഡിസ്പെൻസർ സമർപ്പണം ഒഞ്ചിയം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുധീർ മഠത്തിൽ നടത്തി.യൂണിറ്റ് ഇൻസ്‌പെക്ടർ കെ.ടി.കെ സുരേഷ് ബാബു ,തില്ലേരി ഗോവിന്ദൻ മാസ്‌റ്റർ,വി.പി. ഗോപാലകൃഷ്‌ണൻ മാസ്റ്റർ, സി.കെ വിശ്വനാഥൻ,യൂസഫ് മമ്മാലിക്കണ്ടി,എൻ.പി.ഭാസ്കരൻ മാസ്റ്റർ,അനിൽ കക്കാട്ട്,പ്രദീപ് കുമാർ.പി,അഡ്വ. ദേവരാജൻ,സുരേന്ദ്രൻ. ആർ എന്നിവർസംസാരിച്ചു.സംഘം വൈസ് പ്രസിഡന്റ് എം. വിജയൻ മാസ്റ്റർ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി സുമിത് ലാൽ. വി നന്ദിയും പറഞ്ഞു.