ഭാവിനഷ്ടവകയിരുത്തല്‍ വച്ച് നഷ്ടം ക്രമീകരിക്കരുത്
സഹകരണസ്ഥാപനങ്ങളില്‍ ലാഭനഷ്ടക്കണക്കില്‍ ഭാവിനഷ്ടത്തിനു കരുതല്‍ തുക വകവച്ച് അതിന്റെ അടിസ്ഥാനത്തില്‍ നഷ്ടം ക്രമീകരിക്കുന്നത്‌് അനുവദനീയമല്ലെന്നു സഹകരണഓഡിറ്റ് ഡയറക്ടറേറ്റ് അറിയിച്ചു.വിവിധ സഹകരണസ്ഥാപനങ്ങള്‍ ലാഭനഷ്ടക്കണക്കില്‍ ഭാവിനഷ്ടത്തിനുള്ള കരുതല്‍ധനം എന്ന ഇനം ഇള്‍പ്പെടുത്തണമെന്നും ഏതെങ്കിലും സാമ്പത്തികവര്‍ഷത്തെ ഓഡിറ്റില്‍ സംഘം നഷ്ടത്തിലായാല്‍ ഈ തുക ലാഭനഷ്ടക്കണക്കുകളില്‍ ക്രമീകരിച്ച് സംഘത്തെ ലാഭത്തിലാക്കണമെന്നും ആവശ്യപ്പെട്ടുവരുന്നതായി ശ്രദ്ധയില്‍ പെട്ടതായി ഓഡിറ്റ് ഡയറക്ടേറേറ്റ് പറയുന്നു. ഓഡിറ്റ് മാനുവല്‍ പാര്‍ട്ട്1(8.5)ലെ നിലവിലെ ബാധ്യത കൃത്യമായി കണക്കാക്കാന്‍ കഴിയുന്ന സാഹചര്യത്തില്‍ ലാഭനഷ്ടക്കണക്കില്‍ വകയിരുത്തല്‍ വയ്‌ക്കാം എന്ന വ്യവസ്ഥയില്‍ ഭാവിനഷ്ടം ഉള്‍പ്പെടുന്നില്ല. ജില്ലാജോയിന്റ് ഡയറക്ടര്‍മാര്‍ ഓഡിറ്റര്‍മാര്‍ക്കു ഇക്കാര്യത്തില്‍ വ്യക്തമായ നിര്‍ദേശം നല്‍കണമെന്നും സംഘങ്ങളെ ഇക്കാര്യം ബോധ്യപ്പെടുത്തണമെന്നും സഹകരണഓഡിറ്റ് ഡയറക്ടറേറ്റ് അറിയിച്ചു. ലാഭനഷ്ടക്കണക്കില്‍ കാണിക്കുന്നതു തന്‍വര്‍ഷത്തെ ലാഭമോ നഷ്ടമോ ആണ്. മുന്‍വര്‍ഷങ്ങളിലെ ലാഭത്തില്‍നിന്നു മാറ്റിവച്ച തുക കുറച്ചു തന്‍വര്‍ഷത്തെ നഷ്ടം ഇല്ലാതാക്കിക്കാട്ടുന്നത് അക്കൗണ്ടിങ് തത്വങ്ങള്‍ക്കു വിരുദ്ധമാണെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.