കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു-ഈസ്റ്റര്‍ വിപണി ഉദ്‌ഘാടനം 11ന്
സഹകരണവകുപ്പ് കണ്‍സ്യൂമര്‍ഫെഡ് മുഖേന 14 ജില്ലാകേന്ദ്രങ്ങളിലും 156 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലുമായി 176 വിഷു-ഈസ്റ്റര്‍ സഹകരണവിപണികള്‍ നടത്തും. ഏപ്രില്‍ 11നു രാവിലെ ഒമ്പതിനു തിരുവനന്തപുരം സ്റ്റാച്യൂവില്‍ സംസ്ഥാനതലഉദ്‌ഘാടനം സഹകരണമന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ആദ്യവില്‍പന നടത്തും. ആന്റണി രാജു എം.എല്‍.എ. അധ്യക്ഷനയിരിക്കും. കൗണ്‍സിലര്‍ ഗായത്രി ബാബു, സഹകരണസെക്രട്ടറി വീണാമാധവന്‍, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ പി.എം. ഇസ്‌മായില്‍, മാനേജിങ് ഡയറക്ടര്‍ എം. സലീം തുടങ്ങിയവര്‍ പങ്കെടുക്കും. ഏപ്രില്‍ 21വരെ ഈ വിപണികളില്‍ നിത്യോപയോഗസാധനങ്ങള്‍ വിലകുറച്ചു കിട്ടും.