കൊച്ചിന്‍പോര്‍ട്ട് എംപ്ലോയീസ് സഹകരണസംഘം കാന്‍സര്‍ പരിശോധനാക്യാമ്പ് നടത്തി
കൊച്ചിന്‍പോര്‍ട്ട് എംപ്ലോയീസ് സഹകരണസംഘം കൊച്ചിന്‍ പോര്‍ട്ട് ആശുപത്രിയില്‍ വനിതാഅംഗങ്ങള്‍ക്കായി സൗജന്യകാന്‍സര്‍ പരിശോധനാക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്ററുമായി സഹകരിച്ചാണിത്. ആവശ്യമുള്ളവര്‍ക്കു സൗജന്യമായി സ്‌തനാര്‍ബുദപരിസോധന നടത്തും. നേരത്തേ എംവിആര്‍ കാന്‍സര്‍ സെന്ററുമായി സഹകരിച്ചു കാന്‍സര്‍ അവബോധക്യാമ്പ് നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണു കാന്‍സര്‍പരിശോധനാക്യാമ്പ് നടത്തിയത്. സംഘം സെക്രട്ടറി ഫസീന പി.കെ. ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു. സംഘം പ്രസിഡന്റ് രാജീവ് അധ്യക്ഷനായി. വൈസ്‌പ്രസിഡന്റ് പി.കെ. ജെര്‍സണ്‍്, കൊച്ചിന്‍ പോര്‍ട്ട് ഹോസ്‌പിറ്റല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മുത്തുക്കോയ, ഡോ. ജയലക്ഷ്‌മി, എം.വി.ആര്‍ കാന്‍സര്‍ സെന്ററിലെ ഡോ. നിവ്യ, സംഘം അസിസ്റ്റന്റ് സെക്രട്ടറി ശഗീഷ് കാവുംചാലില്‍ എന്നിവര്‍ സംസാരിച്ചു.