4സംഘത്തില്‍ ക്ലെയിം നോട്ടീസ്‌

Moonamvazhi

ലിക്വിഡേഷനിലുള്ള നാലു സഹകരണസംഘങ്ങളില്‍ ലിക്വിഡേറ്റര്‍മാര്‍ ക്ലെയിം നോട്ടീസുകള്‍ പുറപ്പെടുവിച്ചു. ഫെബ്രുവരി 24ലെ ഗസറ്റില്‍ ഇവ വിജ്ഞാപനം ചെയ്‌തു.കുതിരപ്പന്തി കയര്‍വ്യവസായസഹകരണസംഘത്തില്‍നിന്ന്‌ (ക്ലിപ്‌തം നമ്പര്‍ 393) ആര്‍ക്കെങ്കിലും പണം കിട്ടാനുണ്ടെങ്കില്‍ 60 ദിവസത്തിനകം ആലപ്പുഴ കയര്‍ പ്രോജക്ട്‌ ഓഫീസിലെ ലിക്വിഡേഷന്‍ ഇന്‍സ്‌പെക്ടറെ അറിയിക്കണം.

തിരുവനന്തപുരം ജില്ലയിലെ പെരുങ്കടവിള കണ്‍സ്യൂമര്‍ സഹകരണസംഘത്തില്‍നിന്ന്‌ (ക്ലിപ്‌തം നമ്പര്‍ റ്റി 839) ആര്‍ക്കെങ്കിലും പണം കിട്ടാനുണ്ടെങ്കില്‍ 60ദിവസത്തിനകം നേരിട്ടോ ഏജന്റുമുഖേനയോ സമീപിക്കണമെന്നു ലിക്വിഡേറ്റര്‍ നെയ്യാറ്റിന്‍കര സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ വിഴിഞ്ഞം യൂണിറ്റ്‌ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. സംഘത്തില്‍ പണമടക്കാനുള്ളവര്‍ ഒരുമാസത്തിനകം അടക്കണം. സംഘത്തിന്റെ ഒരാസ്‌തിയും മറ്റാരും കൈകാര്യം ചെയ്യരുതെന്നും സംഘത്തിന്റെ ആസ്‌തി കൈവശമുള്ളവര്‍ തനിക്കു കൈമാറണമെന്നും ലിക്വിഡേറ്റര്‍ അറിയിച്ചു. സമാനഅറിയിപ്പ്‌ മലപ്പുറം ജില്ലയിലെ ക്ലിപ്‌തം നമ്പര്‍ എം 620 എടവണ്ണപ്പാറ എഡ്യുക്കേഷണല്‍ സഹകരണസംഘത്തിന്റെ ലിക്വിഡേറ്ററായ കൊണ്ടോട്ടി സഹകരണസംഘം അസിസ്‌റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ കൊണ്ടോട്ടി യൂണിറ്റ്‌ ഇന്‍സ്‌പെക്ടറും, തുഞ്ചന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ്‌ കോളേജ്‌ കണ്‍സ്യൂമര്‍ സഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ എം 335) ലിക്വിഡേറ്റര്‍ തിരൂര്‍ സഹകരണസംഘം അസിസ്റ്റന്റ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ താനൂര്‍ യൂണിറ്റ്‌ ഇന്‍സ്‌പെക്ടറും നല്‍കിയിട്ടുണ്ട്‌.

 

Moonamvazhi

Authorize Writer

Moonamvazhi has 974 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!