കാലിക്കറ്റ് സിറ്റി ബാങ്കിന്റെ മൊബൈൽ ബ്രാഞ്ചിന്റെ മുണ്ടിക്കൽ ത്താഴം സെന്റർ ഉത്ഘാടനം ചെയ്തു
കാലിക്കറ്റ് സിറ്റി സർവീസ് സഹകരണബാങ്കിന്റെ സഞ്ചരിക്കുന്ന ശാഖയായ മൊബൈൽ ബ്രാഞ്ചിന്റെ മുണ്ടിക്കൽത്താഴം സെന്ററിന്റെ ഉത്ഘാടനം കോഴിക്കോട് കോർപറേഷൻ കൗൺസിലർ അഡ്വ. സി. എം. ജംഷീർ നിർവഹിച്ചു. ബാങ്ക് ചെയർപേഴ്സൺ പ്രീമാമനോജ് അധ്യക്ഷത വഹിച്ചു. ഡയരക്ടർമാരായ എ. അബ്ദുൽ അസീസ്, ഷിംന പി. എസ്, ജനറൽ മാനേജർ സാജു ജെയിംസ്, എ. ജി. എം. രാഗേഷ്.കെ, ബ്രാഞ്ച് മാനേജർ രതീഷ്. സി. എന്നിവർ സംസാരിച്ചു. ബാങ്കിന്റെ മൊബൈൽ ബ്രാഞ്ചിന്റെ സേവനം മുണ്ടിക്കൽത്താഴത്ത് (പനാത്ത് താഴം സി ഡബ്ലിയു ആർ ഡി എം റോഡ് )രാവിലെ 10.30മുതൽ 11.30വരെ ലഭിക്കുന്നതാണ്.