ബിഎസ്‌ബിഡി അക്കൗണ്ടുനിര്‍ദേശങ്ങളില്‍ മാറ്റം

Moonamvazhi
  • ഏപ്രില്‍ ഒന്നിനകം നടപ്പാക്കണം
  • സേവിങ്‌സ്‌ അക്കൗണ്ട്‌ ബിഎസ്‌ബിഡി ആക്കാം
  • ഒന്നിലേറെ ബിഎസ്‌ബിഡി അക്കൗണ്ട്‌ പാടില്ല

അടിസ്ഥാനസേവിങ്‌സ്‌ ബാങ്ക്‌ നിക്ഷേപ (ബേസിക്‌ സേവിങ്‌സ്‌ ബാങ്ക്‌ ഡിപ്പോസിറ്റ്‌-ബിഎസ്‌ബിഡി ) അക്കൗണ്ടുനിര്‍ദേശങ്ങള്‍ റിസര്‍വ്‌ ഭേദഗതി ചെയ്‌തു. പല സേവനവും സൗജന്യമാക്കി സാമ്പത്തികപങ്കാളിത്തം വര്‍ധിപ്പിക്കാന്‍ കൊണ്ടുവന്ന സേവിങ്‌സ്‌ ബാങ്ക്‌ അക്കൗണ്ടുകളാണു ബിഎസ്‌ബിഡി അക്കൗണ്ടുകള്‍. ഇവയുടെ ഉത്തരവാദബിസിനസ്‌പെരുമാറ്റനിര്‍ദേശങ്ങളാണു ഭേദഗതി ചെയ്‌തത്‌. അര്‍ബന്‍സഹകരണബാങ്കുകള്‍ക്കും ഗ്രാമീണസഹകരണബാങ്കുകള്‍ക്കുമൊക്കെ വ്യത്യസ്‌തനമ്പരുകളിലായാണു ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കിയിട്ടുള്ളത്‌. ഇവ കഴിയുംവേഗം നടപ്പാക്കണം. 2026 ഏപ്രില്‍ ഒന്നിനപ്പുറം പോകരുത്‌. വിജ്ഞാപനപ്രകാരമുള്ള ബിഎസ്‌ബിഡി അക്കൗണ്ടുനിബന്ധനകള്‍ ചുവടെ.
* മിനിമം ബാലന്‍സ്‌ നിബന്ധന പാടില്ല.
* പണം നിക്ഷേപിക്കല്‍, ഇലക്ട്രോണിക്‌ രീതിയില്‍ പണം സ്വീകരിക്കല്‍, ചെക്കു സ്വീകരിക്കല്‍, ചെക്ക്‌ കളക്ഷന്‍ എന്നിവയ്‌ക്കു പണം ഈടാക്കരുത്‌.

  •  മാസം എത്ര തുക വരെ നിക്ഷേപിക്കാമെന്നോ എത്രതവണ നിക്ഷേപിക്കാമെന്നോ പരിധി വെക്കരുത്‌.
  •  എ.ടി.എം. കാര്‍ഡിനും എ.ടി.എം-കം-ഡെബിറ്റ്‌ കാര്‍ഡിനും ഫീസ്‌ പാടില്ല. (ഇവ കൊടുക്കുമ്പോഴും പുതുക്കുമ്പോഴും വാര്‍ഷികഫീസും വാങ്ങരുത്‌)
  • വര്‍ഷം 25പേജുള്ള ചെക്കുബുക്കു സൗജന്യമായി നല്‍കണം.
  • ഇന്റര്‍നെറ്റ്‌, മൊബൈല്‍ ബാങ്കിങ്‌ സൗകര്യം.
  • അക്കൗണ്ടുടമ ആവശ്യപ്പെട്ടാല്‍ പാസ്‌ബുക്കോ പ്രതിമാസസ്റ്റേറ്റ്‌മെന്‍ോ സൗജന്യമായി നല്‍കണം. പ്രിന്റായോ ഇ-മെയിലായോ നല്‍കാം.
  • ഒരു പാസ്‌ബുക്കിലെ പേജ്‌ തീര്‍ന്നാല്‍ അടുത്തതു കൊടുക്കാനും ചാര്‍ജ്‌ ഈടാക്കരുത്‌.
  • സ്വന്തം എ.ടി.എമ്മിലോ മറ്റു ബാങ്കുകളുടെ എ.ടി.എമ്മിലോ മാസം നാലുതവണ പണം പിന്‍വലിക്കാന്‍ ചാര്‍ജ്‌ ഈടാക്കരുത്‌. (സാധനങ്ങള്‍ വാങ്ങുമ്പോള്‍ പണം കൊടുക്കല്‍, എന്‍ഇഎഫ്‌ടി, യുപിഐ, ഐഎംപിഎസ്‌ തുടങ്ങിയവ ഇതില്‍പെടില്ല).
  • ഡിജിറ്റല്‍ പണമിടപാടുകള്‍ക്കുള്ള നിരക്കുകള്‍ പേമെന്റ്‌ ആന്റ്‌ സെറ്റില്‍മെന്റ്‌ സംവിധാനവും റിസര്‍വ്‌ ബാങ്കും നാഷണല്‍ പേമെന്റ്‌ കോര്‍പറേഷനും കേന്ദ്രസര്‍ക്കാരും നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമായിരിക്കും.
  • ഉപഭോക്താവ്‌ ആവശ്യപ്പെട്ടാല്‍ എ.ടിഎംകാര്‍ഡ്‌, എടി.എം-കം ഡെബിറ്റ്‌ കാര്‍ഡ്‌, ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌, മൊബൈല്‍ ബാങ്കിങ്‌ സൗകര്യങ്ങള്‍ ചെക്ക്‌ ബുക്ക്‌ എന്നിവ നല്‍കണം. എന്നുവച്ച്‌ ബിഎസ്‌ബിഡി അക്കൗണ്ട്‌ തുടങ്ങുമ്പോഴോ തുടരുമ്പോഴോ ഈ സേവനങ്ങള്‍ ഉപഭോക്താവ്‌ സ്വീകരിച്ചുകൊള്ളണമെന്നു നിര്‍ബന്ധം പിടിക്കരുത്‌.
  • നിലവിലുള്ള ബിഎസ്‌ബിഡി അക്കൗണ്ടുകളുടെ കാര്യത്തിലും ചെക്ക്‌ബുക്ക്‌, ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌, മൊബൈല്‍ ബാങ്കിങ്‌, പാസ്‌ബുക്ക്‌, പ്രതിമാസസ്റ്റേറ്റ്‌മെന്റ്‌ എന്നിവയുടെ സൗജന്യസേവനം അക്കൗണ്ട്‌ ഉടമ ആവശ്യപ്പെട്ടാല്‍ നല്‍കണം. അതിനുള്ള അപേക്ഷകള്‍ നേരിട്ടോ ഡിജിറ്റലായോ നല്‍കുന്നതിനെ സ്വാഗതം ചെയ്യുകയും വേണം.
  • മേല്‍പറഞ്ഞവയെക്കാള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ബാങ്കുകള്‍ക്ക്‌ ഏര്‍പ്പെടുത്താം. അവയ്‌ക്കു ചാര്‍ജ്‌ വാങ്ങാം. വാങ്ങാതിരിക്കുകയുമാവാം. പക്ഷപാതം പാടില്ലെന്നുമാത്രം. സുതാര്യവുമായിരിക്കണം. അധികസേവനങ്ങള്‍ നല്‍കുമ്പോഴും മിനിമം ബാലന്‍സ്‌ ആവശ്യപ്പെടരുത്‌. അധികസേവനങ്ങള്‍ തനിക്കു വേണോ വേണ്ടയോ എന്ന്‌ ഉപഭോക്താവിനു തീരുമാനിക്കാം.
  • ബിഎസ്‌ബിഡി അക്കൗണ്ടുകള്‍ തുറക്കാനും തുടരാനും റിസര്‍വ്‌ ബാങ്കിന്റെ കെവൈസി നിര്‍ദേശങ്ങളനുസരിച്ചുള്ള കെവൈസി, കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍നിബന്ധനകള്‍ പാലിക്കണം. അക്കൗണ്ടുടമ മൈനറാണെങ്കില്‍ അതിനായുള്ള നിര്‍ദേശങ്ങളും പാലിക്കണം.
  • ബിഎസ്‌ബിഡി അക്കൗണ്ട്‌ തുടങ്ങാന്‍ നിശ്ചിതമിനിമം നിക്ഷേപം വേണം എന്നു നിര്‍ബന്ധിക്കരുത്‌.
  • സേവിങ്‌സ്‌ബാങ്ക്‌ അക്കൗണ്ട്‌ ബിഎസ്‌ബിഡി അക്കൗണ്ടാക്കിമാറ്റാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കണം. രേഖാമൂലം അപേക്ഷ കിട്ടി ഏഴുദിവസത്തിനകം മാറ്റിക്കൊടുക്കുകയും വേണം. ഇതിനു ഡിജിറ്റലായും അപേക്ഷിക്കാന്‍ കഴിയണം.
  • ഒരു ബിഎസ്‌ബിഡി അക്കൗണ്ടുള്ളയാള്‍ക്ക്‌ അതേബാങ്കിലോ വേറെ ബാങ്കിലോ മറ്റൊരു ബിഎസ്‌ബിഡി അക്കൗണ്ട്‌ കൊടുക്കരുത്‌. അതിനായി പുതിയ ബിഎസ്‌ബിഡി അക്കൗണ്ടു തുടങ്ങാനോ സേവിങ്‌സ്‌ ബാങ്ക്‌ അക്കൗണ്ട്‌ ബിഎസ്‌ബിഡി അക്കൗണ്ടാക്കാനോ അപേക്ഷ കിട്ടുമ്പോള്‍ തനിക്ക്‌ ഒരു ബാങ്കിലും ബിഎസ്‌ബിഡി അക്കൗണ്ടില്ല എന്ന സത്യപ്രസ്‌താവന ഉപഭോക്താവില്‍നിന്നു വാങ്ങണം.
  • ബിഎസ്‌ബിഡി അക്കൗണ്ടുകളുടെ ലഭ്യതക്കും പ്രത്യേകതകള്‍ക്കും പ്രചാരം നല്‍കണം. അക്കൗണ്ടു തുടങ്ങാന്‍ വരുമ്പോള്‍ ബിഎസ്‌ബിഡി അക്കൗണ്ടും വിവിധ സേവിങ്‌സ്‌ ബാങ്ക്‌ അക്കൗണ്ടുകളും തമ്മിലുള്ള വ്യത്യാസങ്ങള്‍ മനസ്സിലാക്കിക്കൊടുക്കണം.

Moonamvazhi

Authorize Writer

Moonamvazhi has 839 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!