47 അസിസ്റ്റന്റ് രജിസ്‌ട്രാര്‍/അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്കു സ്ഥലംമാറ്റം
സഹകരണവകുപ്പില്‍ അസിസ്റ്റന്റ് രജിസ്‌ട്രാര്‍/ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്‌തികയില്‍ ജോലിചെയ്യുന്ന 47പേരെ വിവിധ ഓഫീസുകളിലേക്കു സ്ഥലംമാറ്റി. ഭരണപരമായ സൗകര്യം കണക്കിലെടുത്താണിത്. ഇവര്‍ നിലവില്‍ വഹിക്കുന്ന തസ്‌തികയുടെ ചുമതല കൈമാറേണ്ട ഉദ്യോഗസ്ഥരുടെയും പുതിയ തസ്‌തികയുടെ ചുമതല നല്‍കേണ്ട ഉദ്യോഗസ്ഥരുടെയും പട്ടികയും പുറത്തിറിക്കി. സ്ഥലംമാറ്റപ്പെട്ടവര്‍ അധികച്ചുമതല വഹിക്കുന്നുണ്ടെങ്കില്‍ അതും കൈമാറണം. കൈമാറിയതിന്റെയും ഏറ്റെടുത്തതിന്റെയും റിപ്പോര്‍ട്ട് അക്കൗണ്ടന്റ് ജനറല്‍ (എആന്റ്‌ഇ), സഹകരണവകുപ്പു സെക്രട്ടറി (എ), സഹകരണസംഘം രജിസ്‌ട്രാര്‍ എന്നിവര്‍ അയക്കണം. സ്ഥംമാറ്റപ്പട്ടിക ചുവടെ AR_AD Transfer and Posting_250516_180154