അപ്പേഡയില്‍ 11 ഒഴിവുകള്‍
കാര്‍ഷികസംസ്‌കരിതഭക്ഷ്യോല്‍പന്നക്കയറ്റുമതിവികസനഅതോറിട്ടിയില്‍ (അപ്പേഡ) കരാരടിസ്ഥാനത്തില്‍ അസോസിയേറ്റുകളെയും ബിസിനസ് ഡവലപ്പ്‌മെന്റ് മാനേജര്‍മാരെയും നിയമിക്കും. രണ്ടുതസ്‌തികയിലുംകൂടി 11 ഒഴിവുണ്ട്. നവംബര്‍ ആറിനകം അപേക്ഷിക്കണം. നിര്‍ദിഷ്ടമാതൃകയിലാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാവൂ. ഒരു അപേക്ഷയേ നല്‍കാവൂ. അപേക്ഷാഫോമും വിശദവിവരങ്ങളും https://apeda.gov.in/https://apeda.gov.in/ ല്‍ കിട്ടും. ടൈപ്പ് ചെയ്‌ത് ഒപ്പിട്ട അപേക്ഷയും സ്‌കാന്‍ ചെയ്‌ത സി.വി.യും രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും ഇ-മെയിലിലില്‍ [email protected][email protected] ലേക്ക് അയക്കണം. അതില്‍ അപേക്ഷിക്കുന്ന തസ്‌തികയുടെ പേര് വ്യക്തമാക്കണം. ഒരുകൊല്ലത്തേക്കാണു നിയമനം. ആദ്യമൂന്നാഴ്‌ച പ്രൊബേഷനാണ്. നിയമനം വര്‍ഷംതോറും പുതുക്കിയേക്കാം.

അസോസിയേറ്റ് തസ്‌തികയില്‍ ന്യൂഡല്‍ഹിയിലും അഹമ്മദാബാദിലും വിശാഖപട്ടണത്തും ഓരോ ഒഴിവാണുള്ളത്. പ്രായപരിധി 45 വയസ്സ്. പ്രതിഫലം മാസം 80000-105000രൂപ.ന്യൂഡല്‍ഹിയില്‍ അസോസിയേറ്റാവാന്‍ കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, ഭക്ഷ്യശാസ്‌ത്രം, ബയോളജിക്കല്‍ സയന്‍സ്, ഭക്ഷ്യസാങ്കേതികവിദ്യ, രസതന്ത്രം, ജൈവരസതന്ത്രം, മൈക്രോബയോളജി, ഡയറികെമിസ്‌ട്രി, ഫുഡ് ആന്റ് ന്യൂട്രീഷന്‍ എന്നിവയിലോ തുല്യവിഷയങ്ങളിലോ ബിരുദാനന്തരബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഭക്ഷ്യവിശകലനം, ഗുണനിലവാരമാനേജ്‌മെന്റ്, ലബോറട്ടറി മാനേജ്‌മെന്റ് എന്നിവയിലൊന്നില്‍ മൂന്നുകൊല്ലമെങ്കിലും പ്രവൃത്തിപരിചയം വേണം. കാര്‍ഷികോല്‍പന്നങ്ങളുടെ പരമാവധി റെസിഡ്യൂലെവല്‍ വിശകലനം, കോഡെക്‌സ് പോലുള്ള അന്താരാഷ്ട്രഗുണനിലവാരമാനദണ്ഡങ്ങള്‍, ഭക്ഷ്യസുരക്ഷ, ഗുണനിലവാരപരിപാലനം തുടങ്ങിയവയില്‍ പരിചയം അഭികാമ്യം. ഗുണനിലവാരവിഭാഗത്തിലാണു ന്യൂഡല്‍ഹിയില്‍ അസോസിയേറ്റിനെ ആവശ്യമുള്ളത്. അഹമ്മദാബാദിലും വിശാഖപട്ടണത്തും അഗ്രിബിസിനസ് വിഭാഗത്തിലാണ് അസോസിയേറ്റിനെ വേണ്ടത്. രണ്ടിടത്തും ആവശ്യമായ യോഗ്യത അഗ്രിബിസിനസില്‍ പി.ജി.ഡി.എം ആണ്. അല്ലെങ്കില്‍ അഗ്രിബിസിന്‌സ് മാനേജ്‌മെന്റിലോ പൊതുനയത്തിലോ എംബിഎ വേണം. അഗ്രിബിസിനസിലോ പൊതുനയത്തിലോ മൂന്നുകൊല്ലമെങ്കിലും പ്രവൃത്തിപരിചയമുണ്ടായിരിക്കണം. പരിശീലനം, കപ്പാസിറ്റി ബില്‍ഡിങ്, സ്റ്റാര്‍ട്ടപ്പുകളുമായും കര്‍ഷകഉല്‍പാദകസ്ഥാപനങ്ങളുമായും ഒക്കെ ചേര്‍ന്നുള്ള പ്രവര്‍ത്തനം, പരിപാടികളുടെ സംഘാടനം എന്നിവയില്‍ പരിചയമുള്ളത് അഭികാമ്യം.
ബിസിനസ് ഡവലപ്പ്‌മെന്റ് മാനേജര്‍ തസ്‌തികയില്‍ എട്ട് ഒഴിവാണുള്ളത്. ബിസിനസ് ഡവലപ്പ്‌മെന്റ് മാനേജര്‍ ഗ്രേഡ് ഒന്ന് തസ്‌തികയില്‍ ചണ്ഡീഗഢില്‍ മൂന്നും അഹമ്മദാബാദ്, റായ്‌പൂര്‍, ഡെറാഡൂണ്‍, വാരാണസി എന്നിവിടങ്ങളില്‍ ഒന്നുവീതവും ഒഴിവാണുള്ളത്. ബിസിന്‌സ് ഡവലപ്‌മെന്‍ര് മാനേജര്‍ ഗ്രേഡ് രണ്ട് തസ്‌തികയില്‍ ന്യൂഡല്‍ഹിയില്‍ ഒരൊഴിവുണ്ട്. കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, വെറ്ററിനറി സയന്‍സ്, പ്ലാന്റേഷന്‍, ഭക്ഷ്യസംസ്‌കരണം, വിദേശവ്യാപാരം, പൊതുനയം എന്നിവയിലൊന്നില്‍ ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ ഒരുകൊല്ലമെങ്കിലും പ്രവര്‍ത്തിപരിയവുമുള്ളവര്‍ക്ക് ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ ഗ്രേഡ് ഒന്ന് തസ്‌തികയിലേക്ക് അപേക്ഷിക്കാം. ഗ്രേഡ് രണ്ടിലേക്ക് അപേക്ഷിക്കാന്‍ വേണ്ട വിദ്യാഭ്യാസയോഗ്യത മേല്‍പറഞ്ഞതുതന്നെ. എന്നാല്‍ ആ തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ പ്രവൃത്തിപരിചയം വേണ്ട. ഗ്രേഡ് ഒന്ന് തസ്‌തികയില്‍ ഒരുവര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ക്കു 32വയസ്സും രണ്ടുവര്‍ഷമുള്ളവര്‍ക്കു 34 വയസ്സും മൂന്നുവര്‍ഷമുള്ളവര്‍ക്കു 35 വയസ്സുമാണു പ്രായപരിധി. പ്രതിഫലം ഒരുവര്‍ഷം പരിചയമുള്ളവര്‍ക്ക് മാസം അരലക്ഷംരൂപ. രണ്ടുവര്‍ഷം പരിചയമുള്ളവര്‍ക്ക് 55000 രൂപ. മൂന്നുവര്‍ഷംപരിചയമുള്ളവര്‍ക്ക് 60000രൂപ. ഗ്രേഡ് രണ്ടില്‍ അപേക്ഷിക്കാനുള്ള പ്രായപരിധി 30 വയസ്സാണ്. പ്രതിമാസവേതനം 35400രൂപ.

