അമുലിന്റെ ബയോഇതനോള്‍ പരീക്ഷണം വിജയം
പാലുകൊണ്ടു പനീറും ചീസുമുണ്ടാക്കുമ്പോഴുണ്ടാകുന്ന വെയ് ഉപയോഗിച്ച് വന്‍തോതില്‍ ബയോഇതനോള്‍ ഉല്‍പാദിപ്പിക്കാനുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷീരസഹകരണസ്ഥാപനമായ അമുലിന്റെ പരീക്ഷണം വിജയം. 4.5ലക്ഷം ലിറ്റര്‍ വെയ് ഉപയോഗിച്ച് 20000 ലിറ്റര്‍ റെക്ടിഫൈഡ് സ്‌പിരിറ്റ് ഉല്‍പാദിപ്പിച്ചു. 96.71ശതമാനം ഇതനോള്‍ അടങ്ങിയതാണിത്. ദിവസം 50000ലിറ്റര്‍ സ്‌പിരിറ്റ് ഉല്‍പാദിപ്പിക്കുന്ന 70കോടിരൂപ മുതല്‍മടുക്കുള്ള ബയോഇതനോള്‍ പ്ലാന്റ് സ്ഥാപിക്കാനാണ് അമുല്‍ ഉദ്ദേശിക്കുന്നത്. ഇതനോള്‍ ചേര്‍ത്ത പെട്രോള്‍ ഇബിപി) ഉണ്ടാക്കാനുള്ള സംരംഭത്തിന്റെ ഭാഗമാണിത്. ഇതുവരെ ഇന്ത്യയില്‍ ഇതനോള്‍ ഉല്‍പാദിപ്പിച്ചിരുന്നതു മൊളാസസില്‍നിന്നും ചോളത്തില്‍നിന്നും കൃഷിയിടപാഴ്‌വസ്‌തുക്കളില്‍നിന്നും ഭക്ഷ്യധാന്യങ്ങളില്‍നിന്നുമാണ്. ഗുജറാത്തിലെ പഞ്ചസാരസഹകരണഫാക്ടറികളുടെ ഉപോല്‍പന്നങ്ങളില്‍നിന്നും ബയോഇതനോള്‍ ഉണ്ടാക്കാനാവുമോ എന്നും അമുല്‍ നോക്കുന്നുണ്ട്. മാലിന്യം പുനരുപയോഗിച്ച് കൂടുതല്‍ വരുമാനമുണ്ടാക്കലും ലക്ഷ്യമാണ്.