അഗ്രിഷുവര്‍ഫണ്ട്: ജാഗ്രത പുലര്‍ത്തണം
ദേശീയ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ (നബാര്‍ഡ്) അനുബന്ധസ്ഥാപനമായ നാബ്‌വെഞ്ച്വേഴ്‌സിന്റെ അഗ്രിഷുവര്‍ഫണ്ടില്‍നിന്നു ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷകളുടെ നടപടികള്‍ സുഗമമാക്കുന്നതിനെന്ന പേരില്‍ ഏജന്റുമാരെന്ന വ്യാജേന ചില വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും ആളുകളെ സമീപിക്കുകയും പണം വാങ്ങുകയും ചെയ്യുന്നതു സംബന്ധിച്ച് ജാഗ്രത പുലര്‍ത്തണമെന്നു നബാര്‍ഡ് മുന്നറിയിപ്പുനല്‍കി. അഗ്രിഷുവര്‍ഫണ്ടില്‍നിന്നുള്ള ധനസഹായം തേടുന്നതിന് ഒരു ഘട്ടത്തിലും ഒരുഫീസും ചാര്‍ജ് ഇല്ല. ഏജന്റുമാരെന്ന വ്യാജേന പണം വാങ്ങുന്നതു ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണു മുന്നറിയിപ്പ്. ധനസഹായം ലഭിക്കണമെന്നുള്ളവര്‍ക്കു [email protected][email protected] ലൂടെ നേരിട്ട് നാബ്‌വെഞ്ച്വേഴ്‌സുമായി ബന്ധപ്പെടാവുന്നതാണെന്നും അറിയിപ്പിലുണ്ട്. .