എ. സി.എസ്. ടി.ഐ.പഠിതാക്കൾ കഞ്ഞിക്കുഴി ബാങ്ക് സന്ദർശിച്ചു
തിരുവനന്തപുരത്ത കാർഷിക സഹകരണസ്റ്റാഫ് പരിശീലനഇൻസ്റ്റിറ്റ്യൂട്ട് (എ. സി. എസ്. ടി. ഐ )സംഘടിപ്പിച്ച നാലുദിവസത്ത മാനേജ്മെന്റ് വികസനപരിശീലനം കഞ്ഞിക്കുഴി സർവീസ് സഹകരണബാങ്ക് സന്ദർശനത്തോടെ സമാപിച്ചു. പരിശീലനത്തിൽ അഡ്വ. മദനചന്ദ്രൻ, അപർണ എൽ. എസ്, സവിത വി, ക്രിസ്തുദാസ്, ഗിരീഷ്കുമാർ, അശോക് കുമാർ, ജിത്തു എന്നിവർ ക്ലാസ്സെടുത്തു. കഞ്ഞിക്കുഴി സർവീസ് സഹകരണബാങ്കിൽ സെക്രട്ടറി പി ടി ശശിധരൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു.ബാങ്ക് പ്രസിഡന്റ് കെ എൻ കാർത്തികേയൻ സംസാരിച്ചു.