വെണ്ണൂർ സർവീസ് സഹകരണ ബാങ്കിൽ നിർമിച്ച മഹാത്മാ മിനി മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു.

[mbzauthor]

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150 ആം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മാള വെണ്ണൂർ സർവീസ് സഹകരണ ബാങ്ക് ചരിത്ര വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ഗാന്ധിജിയുടെ ജീവിതത്തെ അടുത്തറിയാൻ ഉതകുന്ന രീതിയിൽ ആരംഭിച്ച മഹാത്മാ മ്യൂസിയത്തിന്റെ ഉദ്ഘാടനം മുൻ എംഎൽ.എ ടി.യു. രാധാകൃഷ്ണൻ നിർവഹിച്ചു. സബർമതി ആശ്രമത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾ ബാങ്കിന്റെ മഹാത്മ മ്യൂസിയത്തിന്റെ കാൻവാസിലേക്ക് വരച്ചത് പത്തനാപുരം സ്വദേശി മനുവാണ്. ബാങ്ക് പ്രസിഡന്റ് അഡ്വക്കേറ്റ് പോളി ആന്റണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സ്വാതന്ത്ര്യസമരസേനാനി മുളയംകുടത്തു പാപ്പു, പ്രമുഖ ഗാന്ധിയനും പ്രൊഫസറുമായ ആർ.എസ്. പൊതുവാൾ, ചിത്രങ്ങൾ കാൻവാസിൽ ആക്കിയ മനു എന്നിവരെ ചടങ്ങിൽ ആദരിച്ചു. അന്നമനട പഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ടൈറ്റസ്, ജനപ്രതിനിധികളായ എം. യു. കൃഷ്ണകുമാർ, പി.ഒ. പൗലോസ്, യു.എ.ജോർജ്, മേലഡൂർ പള്ളി അസിസ്റ്റന്റ് വികാരി ഫാദർ വിമൽ പേങ്ങിപറമ്പിൽ, ബാങ്ക് വൈസ് പ്രസിഡണ്ട് പ്രസാദ് എം.ബി തുടങ്ങി സഹകാരികൾ പൊതുപ്രവർത്തകർ നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ബാങ്കിന്റെ ജീവനം സ്റ്റോറി നോട് ചേർന്ന് ആരംഭിച്ച വെജിറ്റബിൾ ഔട്ട്ലെറ്റ് ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് രാവിലെ മുതൽ വിദ്യാർത്ഥികൾക്ക് ഓയിൽ പെയിന്റിങ് മത്സരവും നടത്തിയിരുന്നു.

[mbzshare]

Leave a Reply

Your email address will not be published.