ലാഡറിനെതിരെയുള്ള 65 അന്വേഷണം ഹൈക്കോടതി റദ്ദാക്കി.
ലാഡറിനെതിരെ സഹകരണ വകുപ്പ് ഉത്തരവിട്ട 65 അന്വേഷണം കേരള ഹൈക്കോടതി റദ്ദ് ചെയ്തു. നിലവിൽ ഹൈക്കോടതിയുടെ നിയമങ്ങളും ചട്ടങ്ങളും നിർദ്ദേശങ്ങളും പാലിക്കാതെയാണ് ലാഡറിനെതിരെ സഹകരണ സംഘം രജിസ്ട്രാർ അന്വേഷണത്തിന് ഉത്തരവിട്ടതെന്നു കോടതി കണ്ടെത്തി. ലാഡറിനെതിരെ ജോയിന്റ് റജിസ്ട്രാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് രജിസ്ട്രാർ അന്വേഷണം പ്രഖ്യാപിച്ചത്. റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ പരിശോധിച്ച് അത് ബോധ്യപ്പെട്ട ശേഷം കാരണങ്ങൾ ചൂണ്ടിക്കാട്ടി വേണം അന്വേഷണം പ്രഖ്യാപിക്കാൻ എന്ന് കോടതി പറഞ്ഞു. ലാഡറിന്റെ കാര്യത്തിൽ രജിസ്ട്രേഷൻ ദിവസം മുതൽ ഇന്നു വരെയുള്ള കാര്യങ്ങൾ പരിശോധിക്കണമെന്ന് കാണിച്ചാണ് 65 അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഇത് നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു. ലാഡറിനു വേണ്ടി അഡ്വക്കേറ്റ് സ്വാതി കുമാർ ഹാജരായി.
[mbzshare]