സഹകരണസംഘങ്ങളെ സ്വതന്ത്ര ജനാധിപത്യ സ്ഥാപനങ്ങളായി പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് മുൻ എം.എൽ.എ അഡ്വക്കേറ്റ് കെ. ശിവദാസൻ നായർ.

[mbzauthor]

 

സംസ്ഥാനത്തെ സഹകരണ സംഘങ്ങളെ സ്വതന്ത്ര ജനാധിപത്യ സ്ഥാപനങ്ങൾ ആയി പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് മുൻ എം.എൽ.എയും സഹകരണ നിയമം പരിഷ്കരിക്കുന്നതിനായി നിയോഗിച്ച കമ്മിറ്റി അംഗവുമായ അഡ്വക്കേറ്റ് കെ.ശിവദാസൻ നായർ പറഞ്ഞു. നിയമങ്ങളിൽ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ടു തുടങ്ങുമ്പോൾ സംഘങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകണം എന്നാണ് പറയുക. എന്നാൽ അത് നിയമമായി വരുമ്പോൾ സംഘങ്ങൾക്ക് കൂടുതൽ കൂച്ചുവിലങ്ങിടുന്ന സാഹചര്യം ആണ് കണ്ടു വരുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ സഹകരണ സംഘങ്ങൾ സർക്കാർ ഡിപ്പാർട്ട്മെന്റ് ആയാണ് പ്രവർത്തിക്കുന്നത്. സംഘങ്ങൾ ഉദ്യോഗസ്ഥ മേച്ചിൽ സ്ഥലങ്ങളായി മാറി.

ഇത് ഏതു സർക്കാറുകൾ ഭരിക്കുമ്പോഴും ഉള്ള അവസ്ഥയാണ്. സ്വതന്ത്രമായി തീരുമാനമെടുക്കാനും പ്രവർത്തിക്കാനും സംഘങ്ങൾക്ക് സാധിക്കുന്നില്ല. സംഘങ്ങളെ ഡിപ്പാർട്ട്മെന്റ് വരിഞ്ഞുമുറുക്കി പ്രവർത്തിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. ഇതിൽ മാറ്റം വരണം. എന്നാൽ ഇതിനർത്ഥം സംഘങ്ങളെ സർവ്വ സ്വതന്ത്രരായി വിടണം എന്നല്ല. കാര്യക്ഷമമായി പ്രവർത്തിക്കാൻ ആവശ്യമായ സ്വാതന്ത്ര്യം നൽകണം. അപേക്ഷകളിൽ വേഗത്തിൽ മറുപടി ലഭിക്കണം. എങ്കിൽ മാത്രമേ സുഗമമായി സംഘങ്ങൾക്ക് പ്രവർത്തിക്കാനും ഉയർച്ചയും വളർച്ചയും ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.


കമ്മിറ്റിയിൽ അംഗം ആണെന്ന് അറിയാൻ സാധിച്ചു. അതിൽ സന്തോഷമുണ്ട്. ആദ്യ സിറ്റിംഗ് കഴിഞ്ഞതിനുശേഷമേ ഏത് രീതിയിലാണ് കമ്മറ്റി പ്രവർത്തിക്കുക എന്ന് പറയാൻ സാധിക്കു. എന്തായാലും കാലഘട്ടത്തിനനുസരിച്ച് സഹകരണനിയമം പൊളിച്ചെഴുതുന്നത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കമ്മിറ്റി നിയോഗിച്ച സർക്കാരിനെ അഭിനന്ദിക്കാനും പ്രമുഖ സഹകാരി കൂടിയായ അദ്ദേഹം മറന്നില്ല.

[mbzshare]

Leave a Reply

Your email address will not be published.