പങ്കാളിത്ത പെൻഷൻ – ഇതുവരെ 89,412 ജീവനക്കാർ:1508.5 കോടി നിക്ഷേപിച്ചു.
സംസ്ഥാനത്ത് 2019 ഏപ്രിൽ വരെ പങ്കാളിത്തപെൻഷൻ പദ്ധതിയിൽ 89,412 ജീവനക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ രേഖാമൂലം മറുപടി നൽകി. കെ.വി.വിജയദാസ് എം.എൽ.എ.യുടെ ചോദ്യത്തിന് ധനമന്ത്രി തോമസ് ഐസക് മറുപടി. ഇതിൽ 83,642 പേർ നോൺ ഗസറ്റഡ് ജീവനക്കാരാണ്. 5770 ജീവനക്കാർ ഗസറ്റഡ് റാങ്കിൽ ഉള്ളവരും.
ദേശീയ പെൻഷൻ പദ്ധതിയുടെ സെൻട്രൽ റെക്കോർഡ് കീപ്പിങ് ഏജൻസിയായ നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ പ്രതിമാസ റിപ്പോർട്ട് പ്രകാരം 2019 ഏപ്രിൽ 30 വരെ പങ്കാളിത്തപെൻഷൻ പദ്ധതിയിൽ ജീവനക്കാരുടെ വിഹിതമായി 754.245 കോടി രൂപയും സർക്കാർ വിഹിതമായി ഇതേ സംഖ്യയും നിക്ഷേപിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
6.2.2014ലെ സർക്കാർ ഉത്തരവ് പ്രകാരം പി.എഫ്.ആർ.ഡി.എ നിർദ്ദേശപ്രകാരം ട്രസ്റ്റി ബാങ്ക് ആയ ആക്സിസ് ബാങ്ക് മുഖേന എസ്.ബി.ഐ പെൻഷൻ ഫണ്ട് പ്രൈവറ്റ് ലിമിറ്റഡ്, യു.ടി.ഐ റിട്ടയർമെന്റ് സൊല്യൂഷൻസ് ലിമിറ്റഡ്, എൽ.ഐ.സി പെൻഷൻ ഫണ്ട് ലിമിറ്റഡ്, എന്നീ ഫണ്ട് മാനേജർമാർ മുഖേന ഗവൺമെന്റ് സെക്യൂരിറ്റികൾ, ട്ടേം ഡെപ്പോസിറ്റുകൾ, റുപ്പി ബോണ്ടുകൾ, മണി മാർക്കറ്റ് പദ്ധതികൾ, കമ്പനി ഷെയറുകൾ എന്നിവയിൽ ജീവനക്കാരുടെ വിഹിതവും സർക്കാർ വിഹിതവും കൂടിച്ചേർത്താണ് തുക നിക്ഷേപിച്ചിരിക്കുന്നതെന്നും സർക്കാർ അറിയിച്ചു.
ഇതുവരെ സർക്കാർ കോണ്ട്രിബൂഷൻ ജീവനക്കാരുടെ വിഹിതവും തുല്യമായ നിക്ഷേപിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു.