സഹകരണദിനത്തിന്റെ ലോഗോയുമായി സ്റ്റാമ്പ് പുറത്തിറങ്ങുന്നു
അന്തര്‍ദേശീയ സഹകരണ ദിനാചരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതിനായി പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചു. ലോഗോ പതിച്ച സ്റ്റാമ്പാണ് പുറത്തിറക്കുന്നത്. സഹകരണദിനാചരണത്തിന്റെ പ്രചരണ പരിപാടികള്‍ നടത്തുന്നതിനൊപ്പം, ഈ സ്റ്റാമ്പ് വില്‍പന നടത്തണമെന്ന നിര്‍ദ്ദേശവും രജിസ്ട്രാര്‍ നല്‍കിയിട്ടുണ്ട്.
ജുലായ് ഏഴിനാണ് അന്തര്‍ദേശീയ സഹകരണ ദിനം. ഇത് വിപുലമായി നടത്താന്‍ എല്ലാ സംസ്ഥാന സഹകരണ യൂണിയനുകളോടും ദേശീയ സഹകരണ യൂണിയന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിവിധങ്ങളായ പ്രചരണ പരിപാടികള്‍ നടത്തണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് സ്റ്റാമ്പ് പുറത്തിറക്കാന്‍ തീരുമാനിച്ചത്.
സര്‍ക്കിള്‍ സഹകരണ യൂണിയനുകള്‍, സഹകരണ പരിശീലന കേന്ദ്രങ്ങള്‍, സഹകരണ കോളേജുകള്‍, കിക്മ എന്നിവമുഖേന സ്റ്റാമ്പ് വില്പന നടത്താമെന്ന് രജിസ്ട്രാര്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സര്‍ക്കിള്‍ സഹകരണ യൂണിയനുകളുടെ ഭരണസമിതി നിലവിലില്ലാത്ത സാഹചര്യത്തില്‍ ഈ സര്‍ക്കിളുകളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കാണ് സ്റ്റാമ്പ് വില്‍പനയുടെയും ചുമതല. സഹകരണ ദിനത്തിന്റെ പ്രധാന്യം കണക്കിലെടുത്ത് സര്‍ക്കിള്‍ തലത്തില്‍ വിവിധങ്ങളായ പരിപാടി നടത്തണമെന്നും രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
[mbzshare]